ഇനിയും കാണാമറയത്ത് 78പേർ; മഹാദുരന്തത്തിന് ഇന്നേക്ക് ഒരുമാസം

(www.kl14onlinenews.com)
(30-August -2024)

ഇനിയും കാണാമറയത്ത് 78പേർ; മഹാദുരന്തത്തിന് ഇന്നേക്ക് ഒരുമാസം
വയനാട് :
മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം തികഞ്ഞു. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടഇനി എന്ത് എന്ന് ചേദ്യവുമായി നിൽക്കുകയാണ് ഒരുപറ്റം മനുഷ്യർ. വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാനുള്ള ശര്മത്തിലാണ് കേരളം.

എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തെ 58 കുടുംങ്ങളിലെ എല്ലാവരും മരണപ്പെട്ടുവെന്നാണ് സർക്കാർ കണക്കുകൾ.

കേരളം ഇന്നേ വരേ കണ്ടിട്ടാല്ലാത്ത രീതിയിലുള്ള കൂട്ട സംസ്കാരവും ദുരത്തിനൊടുവിൽ കാണേണ്ടി വന്നു. ദുരിതക്കയത്തിലായ നാടിനെ ചേർത്ത് പിടിക്കാൻ നിരവധി കരങ്ങളുണ്ടായിരുന്നു. സഹായം എല്ലായിടത്ത് നിന്നും എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏകോപനം നടന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സന്ദർശനം നടത്തി. ദുരന്തത്തിലകപ്പെട്ട മനുഷ്യർ ഇന്ന് താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്. കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാനുള്ള കൈത്താങ്ങാണ് ഇനി അവർക്ക് ആവശ്യം.

ഉരുൾപൊട്ടലിൽ മരിച്ച 36 പേരെക്കൂടി ഡിഎൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ല കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാമ്പിളുകളാണ് രക്തബന്ധുക്കളിൽ നിന്ന് ശേഖരിച്ച ഡി.എൻ.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നിൽക്കൂടുതൽ ശരീരഭാഗങ്ങൾ ലഭിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചു.

ദുരിതത്തിൽപ്പെട്ടവർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റ നില വീട് നിർമ്മിച്ച് നൽകും. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരി​ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോ​ഗത്തിൽ അറിയിച്ചു. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തിൽ പരി​ഗണിക്കുമെന്നാണ് സർക്കാർ ഉറപ്പു നൽകുന്നത്.

വയനാട്ടിലെ ഉരുൾപൊട്ടലിലുണ്ടായ നഷ്ടക്കണക്കും പുറത്ത് വന്നിട്ടുണ്ട്. 183 വീടുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്. 340 ഹെക്ടർ കൃഷിയിടം നഷ്ടമായി. 145 വീടുകൾ ദുരന്തത്തിൽ പൂർണമായി തകർന്നു. 240 വീടുകൾ വാസയോ​ഗ്യമല്ലാതായി. 170 വീടുകൾ ഭാ​ഗികമായി തകർന്നു. അതേസമയം വയനാട് ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തെ 58 കുടുംങ്ങളിലെ എല്ലാവരും മരണപ്പെട്ടുവെന്ന് മന്ത്രി കെ.രാജൻ അറിയിച്ചിരുന്നു. ഒരു മാസം കൊണ്ട് താത്കാലിക പുനരധിവാസം പൂർത്തിയായെന്നും മന്ത്രിസഭ ഉപസമതി വാർ‍ത്താ സമ്മേളനത്തിൽ പറഞ്ഞു. മരണാന്തര ധനസഹായമായി 93 കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വിതരണം ചെയ്തുവെന്നും റവന്യൂമന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post