നടിയുടെ പരാതി; മുൻകൂർ ജാമ്യത്തിന് നീക്കവുമായി സിദ്ദിഖ്, ഹൈക്കോടതിയെ സമീപിച്ചേക്കും

(www.kl14onlinenews.com)
(28-August -2024)

നടിയുടെ പരാതി; മുൻകൂർ ജാമ്യത്തിന് നീക്കവുമായി സിദ്ദിഖ്, ഹൈക്കോടതിയെ സമീപിച്ചേക്കും
കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ സിദ്ദിഖ്. ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. നടിയുടെ പരാതിയില്‍ ബലാത്സംഗകുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നത്. പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഐപിസി 376, 506 വകുപ്പുകളാണ് നടനെതിരെ ചുമത്തിയാണ്.

കേസ് പ്രത്യേക സംഘത്തിന് ഉടന്‍ കൈമാറും. കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെതിരായ ആരോപണത്തില്‍ നടി പരാതി നല്‍കിയത്. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.

ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്. ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ആരോപണങ്ങൾക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് ആരോപിച്ചിരുന്നു

Post a Comment

Previous Post Next Post