പൈവളിഗ സ്കൂളിലെ റാഗിംഗ്; ആന്റി റാഗിംഗ് സ്ക്വാഡ് ജില്ലാതലത്തിൽ രൂപീകരിക്കണം: പിഡിപി

(www.kl14onlinenews.com)
(17-August -2024)

പൈവളിഗ സ്കൂളിലെ റാഗിംഗ്; ആന്റി റാഗിംഗ് സ്ക്വാഡ് ജില്ലാതലത്തിൽ രൂപീകരിക്കണം: പിഡിപി
ഉപ്പള: പൈവളിഗ കയർക്കട്ട ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അബ്ബാസ് തൻവീറിനെതിരെ നടന്ന റാഗിംഗ് മൃഗീയവും മനുഷ്യത്വ രഹിതവും അപലനീയവും ആണെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

അടിയന്തിര പ്രാധാന്യത്തോടെ അധികൃതർ അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ഇത്തരം പൈശാചിക കൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു
ഇത്തരം കൃത്യങ്ങൾക്ക് പിന്നിൽ ലഹരി മാഫിയകളുടെ കറുത്ത കരങ്ങൾ അജ്ഞാതമായി ഒളിഞ്ഞിരിപ്പുണ്ടോ എന്നത് അന്വേഷിക്കേണ്ടത് വളരെ അനിവാര്യമാണ് കാസർകോട് ജില്ലയിലെ ഏറ്റവും അടുത്ത് നടന്ന മറ്റൊരു വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ കൂട്ട റാഗിംഗ് വീഡിയോ ലോകമാകെ പ്രചരിച്ചതാണ് രക്ഷിതാക്കളും സമൂഹവും വളരെ ആശങ്കയോടെ കൂടിയാണ് ഇതെല്ലാം കണ്ടു നിൽക്കുന്നത്

ജില്ലാ ഭരണാധികാരി ഇടപെടൽ നടത്തുകയും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുടെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്ത് ജില്ലാതല ആന്റി റാഗിംഗ് ടീം രൂപീകരിക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു
തുടർ നടപടികളുടെ ഭാഗമായി ബോധവൽക്കരണതിന് ആവശ്യമായ ക്രമീകരണങ്ങൾ പഞ്ചായത്ത് ഭരണസമിതികൾ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് നടത്തണമെന്നും അത്തരം പ്രവർത്തനങ്ങൾ എളുപ്പത്തിൽ പ്രാവർത്തികമാക്കുകയും സമൂഹത്തിൽ എത്തിപ്പെടുകയും സമൂഹം ജാഗ്രത പുലർത്തുന്നതിന് ഗുണകരമാകുകയും ചെയ്യുമെന്നും പിഡിപി മണ്ഡലം കമ്മിറ്റി വിലയിരുത്തി

പ്രസ്തുത സംഭവത്തിൽ പ്രതിഷേധിച്ച് ചേർന്ന യോഗത്തിൽ പിഡിപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തോക്കെ പിസിഎഫ് ദുബൈ കമ്മിറ്റി പ്രസിഡന്റ്‌ അഷ്‌റഫ്‌ ആരിക്കാടി പി സി എഫ് നേതാവ് ഖാലിദ് ബംബ്രാണ പിഡിപി കാസർഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി എം എ കളത്തൂർ  പിഡിപി വിദ്യാർഥി സംഘടനയായ ഐ എസ് എഫ് ജില്ലാ സമിതി അംഗം അംന ഖാലിദ് അബ്ദുൽ റഹ്മാൻ ബേക്കൂർ  മുഹമ്മദ് റഫീഖ് ഉദ്യാവർ ഹനീഫ പൊസോട്ട് മുനീർ പൊസോട്ട് ഇബ്രാഹിം മണ്ണംകുഴി കുഞ്ഞിപ്പ ഉദ്യാവർ അബ്ദുറഹ്മാൻ പുത്തിഗെ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post