(www.kl14onlinenews.com)
(01-August -2024)
വോയ്‌സ് ഓഫ് കൊല്ലമ്പാടി വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവശ്യ സാധനങ്ങൾ കാസർകോട് കളക്ടറേറ്റിൽ ഏൽപ്പിച്ചു
കാസർകോട്: കൊല്ലമ്പാടി വയനാട് ദുരന്തത്തിനിറയായവർക്ക് ദുരിതാശ്വാസ സഹായം എന്ന നിലയിലായിൽ വോയിസ് ഓഫ് കൊല്ലമ്പാടി കൂട്ടായ്മ കൊല്ലമ്പാടിയിൽ നിന്ന് സ്വരൂപിച്ച ആവശ്യ സാധനങ്ങൾ കാസർകോട് കളക്ടറേറ്റ് ക്യാമ്പിൽ ഏൽപ്പിച്ചു. രാവിലെ 10 മണി മുതൽ കൊല്ലമ്പാടി ബദറുൽ ഹുദ മദ്റസ ഓഡിട്ടോറിയത്തിൽ വെച്ച് നടന്ന ഹെല്പ് ഡെസ്കിൽ നിരവധി ആവശ്യ സാധനങ്ങളാണ് സുമനസ്സുകൾ എത്തിച്ചത്. 22 വലിയ കിടറ്റുകളാണ് ഏൽപ്പിച്ചത്.
വിദ്യാർഥികൾ, കാരണവന്മാർ, യുവാക്കൾ,കമ്മിറ്റി ഭാരവാഹികൾ അടക്കം നിരവധി പേര് വസ്ത്രങ്ങൾ സ്വരൂപിക്കാനും പാക്ക് ചെയ്യാനും സജീവമായി പ്രവർത്തിച്ചു.
മജീദ് കൊല്ലമ്പാടി, കെ എം അബ്ദുൽ ഹമീദ് ഹാജി, ഹാരിസ് മസ്താൻ, ഹനീഫ് ഖത്തർ, മജീദ് അറഫ, ഇബ്രാഹിം കോയവളപ്പ്, ജലീൽ തുരുത്തി,ജുനൈദ് കൊല്ലമ്പാടി, ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവർ കളക്ടറെറ്റിൽ കിറ്റുകൾ ഏൽപ്പിക്കാൻ നേത്രത്വം നൽകി.
Appreciated work
ReplyDeletePost a Comment