(www.kl14onlinenews.com)
(10-August -2024)
വയനാട് ദുരന്ത മേഖല സന്ദർശിക്കുന്നതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തി. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും സന്ദർശനത്തിൽ പങ്കാളിയാകും. രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം വയനാട്ടിലേയ്ക്ക് എത്തി. ഇന്ന് വൈകിട്ട് മൂന്ന് മണിവരെ പ്രധാനമന്ത്രി കേരളത്തിൽ തുടരം. വൈകിട്ട് 3.30-നി ശേഷം ഡൽഹിയിലേക്ക് മടങ്ങാനാണ് തീരുമാനം.
മുൻകൂട്ടി നിശ്ചയിച്ചിരുന്നതിനേക്കാൾ നേരത്തെയാണ് അദ്ദേഹം കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. മുഖ്യമന്ത്രി, ഗവർണർ, ചീഫ് സെക്രട്ടറി, സുരേഷ് ഗോപി, ഡിജിപി എന്നിവരും അദ്ദേഹത്തിനൊപ്പം വയനാട്ടിലേയ്ക്ക് പുറപ്പെടും. വയനാട്ടിൽ നേരിട്ട ദുരന്തം നേരിൽ കണ്ട് ബോധ്യപ്പെടുമ്പോൾ കേരളത്തിന് കൂടുതൽ സാമ്പത്തിക പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
വ്യോമനിരീക്ഷണം നടത്തിയ ശേഷമാവും കൽപ്പറ്റയിലേയ്ക്ക് എത്തുക. മാവോയിസ്റ്റ് സാന്നിദ്യമുള്ള മേഖലയിലായതിനാൽ പ്രധാനമന്ത്രി നേരിട്ട് ഇറങ്ങരുതെന്ന് സുരക്ഷാ സേനയുടെ കർശന നിർദ്ദേശമുണ്ട്. ഇത് പരിഗണിച്ച് ബെയ്ലി പാലത്തിൽ മാത്രമാണ് ഇറങ്ങുക. പിന്നീട് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് എത്തുക. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നാട്ടുകാരെയും ദുരന്തത്തിൽ മരിച്ച രക്ഷാപ്രവർത്തകരുടെ കുടുംബാംഗങ്ങളെയും അദ്ദേഹം കാണും.
കൽപ്പറ്റയിൽ വന്നിറങ്ങിയ ശേഷം കളക്ട്രേറ്റിൽ യോഗം ചേരും. അവിടെവെച്ച് ഉരുൾപൊട്ടലിനെക്കുറിച്ച് ദുരിതബാധിതരായ ആളുകളെക്കുറിച്ചും വിശദീകരിക്കും. അടിയന്തിരമായി 2000 കോടിയിടെ പാക്കേജും മറ്റൊരു സമഗ്ര പാക്കേജുമാണ് ഇപ്പോൾ കേരളം മുന്നോട്ടുവെയ്ക്കുന്ന ആവശ്യം.
മറ്റ് സംസ്ഥാനങ്ങളിൽ പ്രകൃതി ദുരന്തം ഉണ്ടാകുമ്പോൾ കേന്ദ്രസർക്കാർ ഇടപെടൽ സജീവമാണ്, എന്നാൽ കേരളത്തിൻ്റെ കാര്യം വരുമ്പോൾ അവസ്ഥ മറ്റൊന്നാണ് എന്ന ആക്ഷേപം നിലനിൽക്കുനുണ്ട്. വയനാട് ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെയ്ക്കുന്നത്.
Post a Comment