(www.kl14onlinenews.com)
(07-August -2024)
കാസർകോട് :
ഉരുൾപൊട്ടൽ ദുരന്തത്തിൽ വലിയ ദുരിതം അനുഭവിക്കുന്ന വയനാടിന്റെ അതിജീവനത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി രാവണേശ്വരം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ 1998-99 SSLC ബാച്ച് കൂട്ടായ്മയായ തേൻമുട്ടായി കാൽ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.കാസറഗോഡ് കലക്ടറേറ്റിൽ വെച്ച് തേൻമുട്ടായി ഭാരവാഹികളായ പ്രസിഡന്റ് മഹേഷ് വാണിയംപാറ, സെക്രട്ടറി രതീഷ് പി, ട്രഷറർ ദീപ ശശി,വൈസ്. പ്രസിഡന്റ് സീബ സി വി, വൈസ്. പ്രസിഡന്റ് രഞ്ജിത്ത്, രതീഷ് ഒ കെ, ബീന എന്നിവർ ചേർന്ന് കളക്ടർ കെ.ഇമ്പശേഖറിന് സഹായ ധനം കൈമാറി.
Post a Comment