(www.kl14onlinenews.com)
(02-August -2024)
ബംഗളൂരു : കേരളകരയാകെ നെഞ്ചുലച്ച് നോക്കി നിന്നിരുന്ന അർജുനായുള്ള തിരച്ചിൽ നിലച്ചു. ഒട്ടേറെ പേരുടെ ജീവൻ നഷ്ടപ്പെട്ട മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശിയ പാത 66 ൽ ഗതാഗതം പുനഃരാരംഭിച്ചു. 17 ദിവസത്തിന് ശേഷമാണ് ഈ പാതയിലൂടെ ഗതാഗതം അനുവധിച്ചത്.
20 കിലോമീറ്റർ വേഗതയിലാണ് ഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്. കൂടാതെ റോഡരികിൽ വാഹനം പാർക്ക് ചെയ്യാൻ നിരോധനം ഒരുക്കിയിട്ടുണ്ട്. പരിശോധനക്കായി പോലീസിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഗംഗാവലി നദിയിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നലെയും നടന്നില്ല. തൃശൂർ കേരള കാർഷിക സർവകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തിയന്ത്രം എത്തിച്ചതിനുശേഷമേ തിരച്ചിൽ ആരംഭിക്കു എന്നാണ് വിവരം. ഷിരൂരിലെ സ്ഥിതിഗതികൾ പഠിച്ചശേഷം മാത്രമേ നടപ്പാകൂ. സ്ഥലം സന്ദർശിച്ച കാർഷിക സർവകലാശാലാ സംഘം തൃശൂർ കലക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിൽനിന്ന് തൃശൂർ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തിൽ ഔദ്യോഗിക അപേക്ഷ ലഭിച്ചിട്ടില്ല.
Post a Comment