വയനാട്ടിൽ ഉറ്റവർക്കായുള്ള തിരച്ചിൽ തുടരുന്നു; ഇനി കണ്ടെത്താനുള്ളത് 118 പേരെ

(www.kl14onlinenews.com)
(16-August -2024)

വയനാട്ടിൽ ഉറ്റവർക്കായുള്ള തിരച്ചിൽ തുടരുന്നു; ഇനി കണ്ടെത്താനുള്ളത് 118 പേരെ
കൽപ്പറ്റ: ഉരുൾപൊട്ടൽ സർവ്വനാശം വിതച്ച വയനാട്ടിൽ വെള്ളിയാഴ്ച തിരച്ചിൽ തുടങ്ങി. വ്യാഴാഴ്ച സ്വാതന്ത്രദിനം കാരണം തിരച്ചിലുണ്ടായിരുന്നുല്ല. ചാലിയാർ പുഴയും നിലമ്പൂർ മേഖലയും കേന്ദ്രീകരിച്ചാകും ഇന്നത്തെ തിരച്ചിൽ. കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ നേതൃത്വത്തിൽ കുറ്റമറ്റ വിധത്തിലാണ് തിരച്ചിൽ നടക്കുന്നത്. ദുരന്തത്തിൽ ഉൾപ്പെട്ട 118 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ഉരുൾപൊട്ടലിൽ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇനി കൂടുതലായും തിരച്ചിൽ നടത്തുക. ഉൾവനത്തിലെ പാറയുടെ അരികുകളിലും പരിശോധന നടത്തും. വിവിധ സേനകളെ കൂടാതെ കടാവർ നായകളെ ഉപയോഗിച്ചും ഈ ഭാഗങ്ങളിൽ തിരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതൽ പരപ്പൻ പാറ വരെയുള്ള ഭാഗത്താണ് കൂടുതൽ തിരച്ചിൽ ആവശ്യമുള്ളത്.

ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ 212 ശരീര ഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതിൽ 173 ഉം ലഭിച്ചത് നിലമ്പൂർ മേഖലയിൽ നിന്നായിരുന്നു. ലഭിച്ച 231 മൃതദേഹങ്ങളിൽ 80 എണ്ണം കണ്ടെടുത്തതും നിലമ്പൂർ മേഖലയിൽ നിന്നാണ്. മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെ, പനങ്കയം മുതൽ പൂക്കോട്ടുമണ്ണ വരെ, പൂക്കോട്ടുമണ്ണ മുതൽ ചാലിയാർ മുക്ക് വരെ, ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ, കുമ്പളപ്പാറ മുതൽ പരപ്പൻപാറ വരെ തുടങ്ങി അഞ്ച് സെക്ടറുകളാക്കിയാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.

Post a Comment

Previous Post Next Post