ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നുവീണു; ഒരാൾ മരിച്ചു, 8 പേർക്ക് പരുക്ക്

(www.kl14onlinenews.com)
(28-JUN-2024)

ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നുവീണു; ഒരാൾ മരിച്ചു, 8 പേർക്ക് പരുക്ക്
ഡൽഹി:
ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര വാഹനങ്ങൾക്ക് മേൽ തകർന്നു വീണ് വൻ അപകടം. ഞെട്ടിക്കുന്ന അപകടത്തിൽ കുറഞ്ഞത് 8 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒരാൾ മരിച്ചെന്നും പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. വിവരമറിഞ്ഞ ഉടനെ 300ഓളം അ​ഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി.

അപകടത്തില്‍ നിരവധി കാറുകളും തകർന്നു. വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിലായിരുന്നു അപ‌കടം നടന്നത്. പുലർച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. കനത്ത മഴ തുടരുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. അപകടത്തെ തുടർന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. ടെർമിനൽ ഒന്നിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി.

ടെർമിനൽ ഒന്നിൽ നിന്നുള്ള വിമാനങ്ങൾ ഇൻഡിഗോ എയർലൈൻസ് റദ്ദാക്കിയിട്ടുണ്ട്. സംഭവത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

ടെർമിനൽ ഒന്നിൽ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാരെ ടെർമിനൽ രണ്ടിലേക്ക് മാറ്റുകയാണ്. തകർന്ന മേൽക്കൂരയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

മേൽക്കൂര തകർന്ന സംഭവം നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചാർ അറിയിച്ചു. “രക്ഷാപ്രവർത്തകർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ബാധിച്ച എല്ലാ യാത്രക്കാരെയും സഹായിക്കാൻ എയർലൈനുകളെ ഉപദേശിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്,” അദ്ദേഹം എക്സിൽ കുറിച്ചു.

Post a Comment

أحدث أقدم