(www.kl14onlinenews.com)
(28-JUN-2024)
ഗയാന:
ടി20 ലോകകപ്പ് മത്സരങ്ങളുടെ സമയക്രമത്തിൽ, ഐസിസിയെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ടൂർണമെൻ്റിലെ മറ്റ് ടീമുകളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് അനുകൂലമായ രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നാണ് മുൻ ഇംഗ്ലണ്ട് താരത്തിന്റെ ആരോപണം.
"അക്ഷരാർത്ഥത്തിൽ, ഇത് ഇന്ത്യയുടെ ടൂർണമെൻ്റാണ്. അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം കളിക്കാം. സെമിഫൈനൽ എവിടെയാണെന്ന് അവർക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു. അവരുടെ എല്ലാ മത്സരങ്ങളും രാവിലെ തന്നെ നടക്കുന്നതിനാൽ, ഇന്ത്യയിലെ കാണികൾക്ക് രാത്രിയിൽ കളി കാണാം. എനിക്ക് അത് മനസ്സിലായി. ക്രിക്കറ്റ് ലോകത്ത് പണം ഒരു വലിയ കളിയാണെന്ന് എനിക്ക് അറിയാം.
മറ്റു പരമ്പരകളിൽ അങ്ങനെ ചെയ്യുന്നതിൽ പ്രശ്നമില്ല. എന്നാൽ ഒരു ലോകകപ്പിൽ എത്തുമ്പോൾ, ഐസിസി എല്ലാവരോടും ഒരുപോലെ നീതി പുലർത്തണം. ലോകകപ്പിൽ ഒരു ടീമിനോടും സഹതാപമോ ഒരു തരത്തിലുള്ള ആധിപത്യത്തിനോ അവസരം ഒരുക്കരുത്. ഈ ടൂർണമെൻ്റ് പൂർണ്ണമായും ഇന്ത്യക്ക് വേണ്ടി സജ്ജീകരിച്ചതാണ്, അത് വളരെ ലളിതമാണ്," മൈക്കൽ വോൺ പറഞ്ഞു. അഫ്ഗാനിസ്ഥാൻ-ദക്ഷിണാഫ്രിക്ക സെമിഫൈനൽ മത്സരത്തിനിടെയും വോൺ തൻ്റെ അതൃപ്തി ട്വീറ്റ് ചെയ്തിരുന്നു.
ഗയാന പിച്ച് ഇന്ത്യയെ സഹായിക്കാനായി ഒരുക്കിയതെന്ന് മൈക്കല്‍ വോണ്‍
ഗയാന: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിന് വേദിയായ ഗയാനയിലെ പിച്ച് ഇന്ത്യയെ സഹായിക്കാന്‍ വേണ്ടി തയാറാക്കിയതാണെന്ന മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്‍റെ ആരോപണത്തിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലില്‍ എത്തിയതിന് പിന്നാലെയാണ് വോണ്‍ ഗയാനയിലെ പിച്ച് ഇന്ത്യയെ സഹായിക്കുന്നതാണെന്ന് എക്സ് പോസ്റ്റില്‍ വ്യക്തമാക്കിയത്.
ഇന്ത്യ ഫൈനലിലെത്തിയത് അര്‍ഹിച്ച വിജയം തന്നെയാണ്. ഈ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ടീമാണ് ഫൈനലിലെത്തിയത്. ഗയാനയിലെ സ്ലോ പിച്ച് ഇന്ത്യക്ക് അനുയോജ്യമായായിരുന്നു. ഈ പിച്ചില്‍ ഇംഗ്ലണ്ട് ബുദ്ധിമുട്ടുമെന്ന് വ്യക്തമായിരുന്നു. കാരണം, സ്ലോ പിച്ചില്‍ ഇന്ത്യ മികവ് കാട്ടുമെന്ന് ഉറപ്പായിരുന്നുവെന്ന് വോണ്‍ പറഞ്ഞു. എന്നാല്‍ കരച്ചില്‍ നിര്‍ത്തൂവെന്നും ഐസിസി ഇന്ത്യയെ ഗയാനയില്‍ കളിപ്പിച്ചതല്ലെന്നും ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് സെമി കളിച്ചിരുന്നതെങ്കില്‍ ഉറപ്പായും ഫൈനലില്‍ എത്തുമായിരുന്നുവെന്ന് വോണ്‍ ആവർത്തിച്ചു. ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ സെമി കളിക്കാന്‍ കഴിയുമായിരുന്നു. അവിടെ കളിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ട് ഫൈനലിലെത്തുമായിരുന്നുവെന്നും മൈക്കല്‍ വോണ്‍ ആരാധകന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
إرسال تعليق