എയിംസ് കാസർകോടിന് അനുവദിക്കണം -മുഹിമ്മാത്ത് പ്രവാസി സംഗമം

(www.kl14onlinenews.com)
(28-JUN-2024)

എയിംസ് കാസർകോടിന് അനുവദിക്കണം -മുഹിമ്മാത്ത് പ്രവാസി സംഗമം
പുത്തിഗെ : കാസർകോട് ജില്ലക്ക് ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അനുവദിക്കണമെന്ന് മുഹിമ്മാത്ത് പ്രവാസി സംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു. കാസർകോട് ജില്ലയിലെ പൊതു ജനാരോഗ്യ സംവിധാനം അടിസ്ഥാന സൗകര്യത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കാര്യങ്ങളിൽ ഏറെ പിറകിലാണ് . പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി കാസർകോട് ജില്ലയില്ല. ഈ സാഹചര്യത്തിൽ കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസർകോട് ജില്ലയിൽ ആവണമെന്ന് സംഗമം ആവശ്യപ്പെട്ടു.
മുഹിമ്മാത്ത് വൈ പ്രിൻസിപ്പൾ വൈ എം അബ്ദുൽ റഹ്മാൻ അഹ്സനിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്തു. മുഹിമ്മാത്ത് വൈ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ കൂട്ട പ്രാർഥനക്ക് നേതൃത്വം നൽകി. മുഹിമ്മാത്ത് സെക്രട്ടറി അബൂബകക്കർ കാമിൽ സഖാഫി വിഷയാവതരണം നടത്തി. മൂസ സഖാഫി കളത്തൂർ പ്രസംഗിച്ചു. ഉമർ സഖാഫി കർണൂർ സ്വാഗതവും അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ നന്ദിയും പറഞ്ഞു.
വിവിധ രാജ്യങ്ങളെ പ്രധിനിധീകരിച്ചു. മുഹമ്മദ് മുസ്‌ലിയാർ കാനക്കോട്(അബുദാബി), അബ്ദുൽ സലിം ബൈദള( റിയാദ്), അബ്ദുൽ അസീസ് മുന്നൂർ, ശരീഫ് കൊടിയമ്മ, അബ്ദുൽ ഖാദിർ സഅദി കൊറ്റുമ്പ (ദമ്മാം), ഹനീഫ് മദനി പൊവ്വൽ(ഒമാൻ), ബാദ്ഷ സഖാഫി(കുവൈത്ത്), അബൂബക്കർ സഖാഫി(ബഹ്‌റൈൻ), അബ്ദുൽ റഹ്മാൻ കട്ട്നടുക്ക (ദുബായ്), മൂസ സുഹ്‌രി, അറഫാത്ത് ആരിക്കാടി(അൽ കോബാർ), ഇബ്രാഹിം കൊടിയമ്മ(ഖത്തർ), മുഹമ്മദ് ഇസുദീൻ (അൽ ജുബൈൽ), ഹമീദ് നാരമ്പാടി(ഹായിൽ) തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ : പുത്തിഗെ മുഹിമ്മാത്ത് പ്രവാസി സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉത്ഘാടനംചെയ്യുന്നു.

Post a Comment

أحدث أقدم