വളര്‍ത്തുപൂച്ചയെ കാണാത്തതിന്റെ പേരിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ചെറുമകൻ അറസ്റ്റില്‍

(www.kl14onlinenews.com)
(02-JUN-2024)

വളര്‍ത്തുപൂച്ചയെ കാണാത്തതിന്റെ പേരിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ചെറുമകൻ അറസ്റ്റില്‍

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിന്റെ പേരിലാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ കേശവനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വളര്‍ത്തുപൂച്ചയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്.

സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാട്ടൂര്‍ പൊലീസ് ആണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. യുവാവ് ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.

Post a Comment

أحدث أقدم