മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ആത്മഹത്യ ചെയ്തു

(www.kl14onlinenews.com)
(01-JUN-2024)

മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. അറക്കുന്ന് സ്വദേശി ലീല(77)യാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കഴുത്തറുത്ത ശേഷം അമ്മ സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് മകള്‍ മൊഴി നല്‍കിയത്.

ലീല നെയ്യാറ്റിൻകര ഹയർസെക്കൻഡറി ഗേൾസ് സ്കൂളിലെ ജീവനക്കാരിയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ലീലയുടെത്. മകൾ ബിന്ദുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും നാട്ടുകാർ പറയുന്നു.

പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Post a Comment

أحدث أقدم