വാഹന പരിശോധനക്കിടെ വന്‍ ലഹരി വേട്ട; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

(www.kl14onlinenews.com)
(02-JUN-2024)

വാഹന പരിശോധനക്കിടെ വന്‍ ലഹരി വേട്ട; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍
കൊച്ചി: തൃപ്പൂണിത്തുറയിൽ 485 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും നഴ്‌സിങ് വിദ്യാർഥിനിയും പോലീസ് പിടിയിൽ. കോട്ടയം ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശ്ശേരി സ്വദേശിയും നഴ്‌സിങ് വിദ്യാർഥിനിയുമായ വർഷ എന്നിവരാണ് പിടിയിലായത്.

നിർത്താതെപോയ വാഹനം പിടികൂടി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തുടർന്ന് രണ്ടുപേരെയും ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബെംഗളൂരുവിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് വര്‍ഷ. വാഹന പരിശോധനക്കിടെ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കടന്ന് കളയാന്‍ ശ്രമിച്ചതോടെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു

Post a Comment

Previous Post Next Post