കുമരകത്ത് കനത്ത കാറ്റിൽപെട്ട് ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു

(www.kl14onlinenews.com)
(27-JUN-2024)

കുമരകത്ത് കനത്ത കാറ്റിൽപെട്ട് ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു
കോട്ടയം: കുമരകത്ത് കനത്ത കാറ്റിൽപെട്ട് ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു. കുമരകം റോഡിൽ രണ്ടാം കലുങ്കിനു സമീപമാണ് അപകടം. കാറ്റിൽ ബൈക്കുകളും റോഡിൽ വീണു. പാടത്തേക്ക് മറിഞ്ഞ ഓട്ടോയിലെ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ടുണ്ടായ കാറ്റിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ കനത്ത നാശമുണ്ടായി. മഴക്ക് പുറമേ ശക്തമായ കടൽക്ഷോഭവുമുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നീ ആറ് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത

Post a Comment

أحدث أقدم