(www.kl14onlinenews.com)
(29-JUN-2024)
കപ്പ് ആര് അടിക്കും?
ഇന്ത്യ-സൗത്താഫ്രിക്ക ടി20
ബാർബഡോസ്: ട്വന്റി ട്വന്റി ലോകകപ്പ് ഫൈനൽ മത്സരം ഇന്ന്. ഇത്തവണ തോൽവിയറിയാതെ ഫൈനലിലെത്തിയ രണ്ടചു ടീമുകളായ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് കിരീടത്തിനായി പോരാടുന്നത്. സെമിയിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. തുടർച്ചയായ എട്ടു മത്സരങ്ങൾ വിജയിച്ച ദക്ഷിണാഫ്രിക്കയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് വീഴ്ത്തിയാണ് ഏകദിന ലോകകപ്പിലെന്ന പോലെ ഇന്ത്യ അപരാജിതരായ ടി20 ലോകകപ്പിന്‍റെയും ഫൈനലിലെത്തിയത്. ട്രിനിഡാഡിലെ തരൗബയിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച ദക്ഷിണാഫ്രിക്ക 2024ലെ ടി20 ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമാണ്.
ടി 20 ലോകകപ്പിന്റെ ഫൈനൽ ബാർബഡോസിലെ കെൻസിംഗ്ടൺ ഓവൽ സ്റ്റേഡിയത്തിലാണ് നടക്കുക. ജൂൺ 29ന് പ്രാദേശിക സമയം രാവിലെ 10.30ന് (ഇന്ത്യൻ സമയം രാത്രി 8 മണി) നടക്കും. ആദ്യമായി ലോകകപ്പ് ഫൈനൽ കളിക്കുന്ന ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലാണ് കലാശപ്പോര്. ടി20 ലോകകപ്പ് 2024 ഫൈനലിന് റിസർവ് ദിനമുണ്ട്. 2024 ജൂൺ 30 ഞായറാഴ്ചയാണ് ഫൈനലിൻ്റെ റിസർവ് ദിനം.
ഇന്ത്യയിൽ നടക്കുന്ന എല്ലാ ടി20 ലോകകപ്പ് മത്സരങ്ങളും സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്ക് സംപ്രേക്ഷണം ചെയ്യും. ഡിസ്‌നി + ഹോട്ട്‌സ്റ്റാറിൽ മത്സരങ്ങൾ സൗജന്യമായി ലൈവ് സ്ട്രീം ചെയ്യാനും കഴിയും. യുകെയിൽ, ടിവി കാഴ്ചക്കാർക്ക് സബ്‌സ്‌ക്രിപ്‌ഷൻ വഴി സ്‌കൈ സ്‌പോർട്‌സ് ക്രിക്കറ്റിലെ പ്രവർത്തനം കാണാനാകും. സ്‌കൈ ഗോ ആപ്പിലും ഫൈനൽ ലൈവ് സ്ട്രീം ചെയ്യാം. ഓസ്‌ട്രേലിയൻ ആരാധകർക്ക് ഓപ്‌ഷനുകൾ പരിമിതമാണ്. ടൂർണമെന്റിന്റെ പ്രത്യേക അവകാശമുള്ള സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ മാത്രമേ ഫൈനൽ കാണിക്കൂ.
ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന ടി20 ലോകകപ്പ് കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഇന്ന് നേരിടും. അപരാജിത പോരാട്ടത്തിലൂടെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ആദ്യ സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസത്തോടെയാണ് ദക്ഷിണാഫ്രിക്ക ഫൈനൽ മത്സരത്തിനിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ നേടിയ ആധികാരിക വിജയത്തിന്റെ കരുത്തോടെയാണ് ഇന്ത്യ എത്തുന്നത്.
അമേരിക്കൻ പിച്ചിൽ നിന്ന് വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കാൻ ഇന്ത്യ തയ്യാറായി. എന്നാൽ ഫോം കണ്ടെത്താൻ സാധിക്കാത്ത ശിവം ദുബെയെ മാറ്റി പരീക്ഷിക്കാൻ ടീം മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. പ്രതീക്ഷക്കൊത്ത് ഉയരാത്ത ദുബെയ്ക്ക് പകരം മലയാളി താരം സഞ്ജു സാസണ് മധ്യനിരയിൽ അവസരം നൽകണമെന്നാണ് ആരാധകരുടെ ആവശ്യം.
മധ്യ ഓവറുകളിൽ സ്പിന്നർമാരെ നേരിടാനാണ് റിങ്കു സിങിന് പകരം ശിവം ദുബയെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ, ഇതുവരെ പ്രതീക്ഷക്കൊത്ത് ഇയരാൻ സാധിക്കാത്ത താരത്തിന് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സ്ഥാനം നഷ്ടപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ തുടർന്നും ടീമിൽ നിലനിർത്തിയ താരത്തിൽ നിന്ന് കാര്യമായ പ്രകടനം ഉണ്ടായില്ല. 7 ഇന്നിംഗ്‌സുകളിൽ നിന്ന് 106 റൺസ് മാത്രമാണ് ദുബെയ്‌ക്ക് നേടാനായത്. 34 റൺസാണ് ഈ മത്സരങ്ങളിലെ ദുബെയുടെ ടോപ് സ്കോർ.
ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങി, സ്പിന്നർമാരെ പ്രഹരിക്കാൻ ശേഷിയുള്ള താരങ്ങൾ ടീമിലുള്ള സാഹചര്യത്തിൽ, ശിവം ദുബെയ്ക്ക് പകരം സഞ്ജു സാംസണെ ടീമിലെത്തിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ദുബെയിൽ നിന്ന് വ്യത്യസ്തമായി, സ്പിന്നർമാർക്കും പേസർമാർക്കും എതിരെ ഒരുപോലെ പ്രഹരശേഷിയുള്ള താരമാണ് സഞ്ജു.
എന്നാൽ, ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമിനെ ഇന്ത്യ നിലനിർത്തുമെന്നാണ് സൂചന. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാനായില്ലെങ്കിലും, സീനിയർ താരം വിരാട് കോഹ്ലിക്ക് ഫൈനൽ മത്സരത്തിൽ ഇടം ലഭിക്കും. ഐപിഎൽ മത്സരങ്ങളിൽ വ്യാപക വിമർശനം നേരിട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഹാർദിക് പാണ്ഡ്യ മധ്യനിര ശക്തമാക്കുന്നു.
ഇന്ത്യൻ ടീം, സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര.
ലോകകപ്പ് ഫൈനൽ: മഴ ചതിക്കുമോ?
ട്വന്റി ട്വന്റി ലോകകപ്പിൽ പരാജയം അറിയാതെ ഫൈനലിൽ എത്തുന്ന ആദ്യ രണ്ടു ടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. അതിനാൽതന്നെ ഫൈനൽ മത്സരം തീപാറുമെന്ന് ഉറപ്പാണ്. സെമിയിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. തുടർച്ചയായ എട്ടു മത്സരങ്ങൾ വിജയിച്ച ആത്മവിശ്വാസത്തിലാണ് ആദ്യമായി ലോകകപ്പ് ഫൈനൽ കളിക്കുന്ന ദക്ഷിണാഫ്രിക്ക.
രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ കരുത്തുറ്റ ടീമുമായാണ് ഇത്തവണ ഇന്ത്യ ടി 20 ലോകകപ്പ് മത്സരങ്ങളിൽ ഇറങ്ങിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ നിര എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. സെമിഫൈനലിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പ്രകടനം ടീമിന് ഫൈനലിൽ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
മഴ സാധ്യത
ബാർബഡോസിൽ ഇന്നു ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മഴ പെയ്യാനുള്ള സാധ്യത 30 ശതമാനമാണ്. മഴ കണക്കിലെടുത്ത് മത്സരത്തിന് അധിക സമയം ഏർപ്പെടുത്തിയിട്ടുണ്ട്. ടി20 ലോകകപ്പ് 2024 ഫൈനലിന് റിസർവ് ദിനമുണ്ട്. ഇന്നു മത്സരം നടന്നില്ലെങ്കിൽ നാളത്തേക്കു മാറ്റും. മത്സരം തുടങ്ങി ഓവർ പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ ഇന്നത്തെ മത്സരത്തിന്റെ തുടർച്ചയായിട്ടാണ് നാളെ മത്സരം നടക്കുക. റിസർവ് ഡേയായ നാളെയും മത്സരം നടക്കാതെ വന്നാൽ ഇരുടീമുകളെയും ജേതാക്കളായി പ്രഖ്യാപിക്കും.
Post a Comment