(www.kl14onlinenews.com)
(16-May-2024)
കാറിനുള്ളില്‍ രക്തം ഛര്‍ദ്ദിച്ച് 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി: മരിച്ചത് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും
കുമളി (ഇടുക്കി): കുമളി-കമ്പം പാതയിൽ കമ്പംമെട്ടിന് സമീപം നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ സജി (60), ഭാര്യ മേഴ്‌സി (58), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. അഖിലിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം രജിസ്‌ട്രേഷൻ കാറിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൃഷിയിടത്തിൽ നിർത്തിയിട്ടിരുന്ന നിലയിലായിരുന്നു കാർ. പൊലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അഖിലിന്റെയും സജിയുടെയും മൃതദേഹം കാറിന്റെ മുന്‍സീറ്റിലായിരുന്നു. പിന്‍സീറ്റിലെ വാതിലിനോട് ചാരിയിരിക്കുന്ന നിലയിലായിരുന്നു മേഴ്‌സിയുടെ മൃതദേഹം. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കോട്ടയം വാകത്താനത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു കുടുംബം. കഴിഞ്ഞ ദിവസം ഇവരെ കാണാനില്ലെന്ന് വാകത്താനം പൊലീസ് സ്റ്റേഷനിൽ പരാതി രജിസറ്റർ ചെയ്തിരുന്നു. ഇതിനിടയിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
തമിഴ്‌നാട് പൊലീസിന്റെ ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ കാറിനകത്തുനിന്നും കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ആത്മഹത്യയാണെന്ന സംശയം പൊലീസ് പറയുന്നത്. കുടുംബത്തിന് രണ്ടരക്കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി അയൽവാസി പറഞ്ഞു. വീടും സ്ഥലവും വിറ്റ് കടം വീട്ടാൻ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ലെന്നും അയൽവാസി വ്യക്തമാക്കി.
ഇവര്‍ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കാറിനു സമീപത്തുനിന്ന് കണ്ടെത്തി. രക്തം ഛര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങള്‍ കാറിനുള്ളില്‍ ഉണ്ട്
Post a Comment