കവർച്ച മാത്രമല്ല, കുട്ടി പീഡനത്തിനും ഇരയായി! സംസാരിച്ചത് മലയാളം, മെലിഞ്ഞ ആൾ: പടന്നക്കാട് നടന്നത് ഞെട്ടിക്കുന്ന സംഭവം

(www.kl14onlinenews.com)
(16-May-2024)

കവർച്ച മാത്രമല്ല, കുട്ടി പീഡനത്തിനും ഇരയായി! സംസാരിച്ചത് മലയാളം, മെലിഞ്ഞ ആൾ: പടന്നക്കാട് നടന്നത് ഞെട്ടിക്കുന്ന സംഭവം

കാഞ്ഞങ്ങാട് :വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണക്കമ്മൽ കവർന്ന ശേഷം വീടിനടുത്ത് തന്നെ ഉപേക്ഷിക്കുകയും ചെയ്തത്.

മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് തന്നെ ഉപദ്രവിച്ചതെന്നാണ് കുട്ടിയുടെ മൊഴി. ഇയാൾ മലയാളമാണ് സംസാരിച്ചതെന്നും കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാൾ മാസ്കിട്ടിരുന്നെന്നും കുട്ടി വെളിപ്പെടുത്തി. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് ഇന്നലെ പ്രത്യേക യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസി ടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിനെക്കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലിൽ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിൻറെ മുൻ വാതിൽ തുറന്ന് തൊഴുത്തിൽ പോയ സമയത്താണ് അക്രമി വീടിന് അകത്ത് കയറിയത്. ഉറങ്ങി കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി 500 മീറ്റർ അകലെയുള്ള സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു. സ്വർണ്ണ കമ്മലുകൾ കവർന്നു. അതിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു

പുലർച്ചെ നടന്ന സംഭവം വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കൾ അടക്കമുള്ളവർ അറി‌ഞ്ഞില്ല. തൊഴുത്തിൽ നിന്ന് മുറിയിൽ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണാഭരണം കവർന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്.

കുട്ടി ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി മനസിലായത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവെച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്.

കവർച്ച മാത്രമല്ല, കുട്ടി പീഡനത്തിനും ഇരയായി! കാഞ്ഞങ്ങാട് നടന്നത് ഞെട്ടിക്കുന്ന സംഭവം

കാസർകോട്: കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി
സ്വർണം കവർന്ന സംഭവത്തിൽ വഴിത്തിരിവ്. കുട്ടി പീഡനത്തിനിരയായതായി(sexually abused) മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പടന്നക്കാട് ഒഴിഞ്ഞ വളപ്പിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടിലെ മുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കമ്മൽ കവർന്നതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പോയ സമയത്താണ് സംഭവം. മുന്‍ വാതില്‍ തുറന്ന് മുത്തച്ഛന്‍ പുറത്ത് പോയ സമയത്താണ് അക്രമി വീടിനകത്ത് കയറിയതെന്നാണ് പൊലീസിന്‍റെ സംശയം. വീട്ടിലെ മറ്റംഗങ്ങൾ ആ സമയം ഉറക്കത്തിലായിരുന്നു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ അജ്ഞാതൻ എടുത്തുകൊണ്ട് പോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത ശേഷം വീടിന് അഞ്ഞൂറ് മീറ്റർ അകലെ ഉപേക്ഷിച്ചു. കുട്ടിയുടെ കണ്ണിനും കഴുത്തിലും പരിക്കേറ്റിരുന്നു.

അതേസമയം പ്രതി മലയാളിയാണെന്നാണ് സംശയം. മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്ന് കുട്ടി മൊഴി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post