മയക്കുമരുന്ന് നൽകി ഭർത്താവിനെ കെട്ടിയിട്ടു; സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങൾ കത്തിച്ചു:യുവതി അറസ്റ്റിൽ

(www.kl14onlinenews.com)
(07-May-2024)

മയക്കുമരുന്ന് നൽകി ഭർത്താവിനെ കെട്ടിയിട്ടു; സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങൾ കത്തിച്ചു:യുവതി അറസ്റ്റിൽ
ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ഭർത്താവിനെ പീഡിപ്പിക്കുകയും കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് കത്തിക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ.

ഭർത്താവ് നൽകിയ പരാതിയെത്തുടർന്ന് മെയ് 5 നാണ് മെഹർ ജഹാൻ എന്ന യുവതിയെ സിയോഹാര ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ തന്നെ മയക്കുമരുന്ന് നൽകി കൈകാലുകൾ ബന്ധിച്ച ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് കത്തിച്ചതായി ഭർത്താവ് മനൻ സെയ്ദി ആരോപിച്ചു.

വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഭർത്താവ് പോലീസിന് നൽകി. അതിൽ മെഹർ ജഹാൻ തന്നെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകൾ കെട്ടുന്നതും നെഞ്ചിൽ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതും കാണാം.

പിന്നീട് സിഗരറ്റ് ഉപയോഗിച്ച് ഭർത്താവിൻ്റെ ശരീരഭാഗങ്ങൾ കത്തിക്കുന്നത് വീഡിയോയിൽ കാണാം.

ഭാര്യ തന്നെ മദ്യം നൽകി പീഡിപ്പിക്കുകയും കൈകാലുകൾ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് താൻ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നതായി മനൻ സെയ്ദി അവകാശപ്പെട്ടു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം മെഹർ ജഹാനെതിരെ പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു.

"പരാതിയുടെ അടിസ്ഥാനത്തിൽ, കുറ്റാരോപിതയായ സ്ത്രീക്കെതിരെ പോലീസ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം റിപ്പോർട്ട് രജിസ്റ്റർ ചെയ്യുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർനടപടികൾ സ്വീകരിച്ചുവരികയാണ്." പോലീസ് സൂപ്രണ്ട് ധരംപാൽ സിംഗ് പറഞ്ഞു

Post a Comment

Previous Post Next Post