(www.kl14onlinenews.com)
(07-May-2024)
ന്യൂഡൽഹി: ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തിങ്കളാഴ്ച പുതിയ ജേഴ്സിയുടെ പ്രഖ്യാപനം നടത്തിയത്.
വി' ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്സുമാണ് ജേഴ്സിയിലുള്ളത്. കഴുത്തിൽ ത്രിവർണ്ണ നിറത്തിലുള്ള സ്ട്രൈപ്പുകളുമുണ്ട്. ജേഴ്സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്സിന് മുകളിൽ അഡിഡാസിന്റെ മുദ്രയായ മൂന്ന് വരകളുണ്ട്. മേയ്-7 മുതൽ സ്റ്റോറുകളിൽ നിന്നും ഓൺലൈനായും ജേഴ്സി വാങ്ങാമെന്ന് അഡിഡാസ് അറിയിച്ചു
ഇന്ത്യയുടെ ലോകകപ്പ് സംഘത്തെ ഈയടുത്താണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. 15-അംഗ ടീമിൽ മലയാളി താരം സഞ്ജു സാംസൺ, ഋഷഭ് പന്ത്, ശിവം ദുബൈ എന്നിവർ ഇടംപിടിച്ചിരുന്നു. ടീമിനെ രോഹിത് നയിക്കുമ്പോൾ ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.
അതേസമയം ജഴ്സിയുടെ പുതിയ മാറ്റത്തില്‍ സമ്മിശ്രപ്രതികരണങ്ങളാണ് ഉയരുന്നത്. ജഴ്സിയില്‍ നിന്നും നീല നിറത്തെ പതുക്കെ മാറ്റി കുങ്കുമനിറം അല്ലെങ്കില്‍ കാവിയാക്കാനുളള പദ്ധതിയുടെ ഭാഗമാണിതെന്നാണ് ആരാധകരില്‍ ചിലരുടെ വാദം. എന്നാല്‍ പുതിയ ജഴ്സിയില്‍ സന്തോഷം പ്രകടിപ്പിക്കുന്നവരും നിരവധിയാണ്. ട്വന്റി 20 ലോകകപ്പിൽ ജൂൺ അഞ്ചിനാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുന്നത്. അയര്‍ലന്‍ഡിനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ പോരാട്ടം.
Post a Comment