(www.kl14onlinenews.com)
(11-May-2024)
കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ വിചാരണ കോടതി ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും മാതാപിതാക്കൾ ഹൈകോടതിയിൽ. സ്ഥലംമാറ്റം വിചാരണ പൂർത്തിയാക്കുന്നത് വൈകിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയെ സമീപിച്ചത്.
ഇത് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും വിചാരണ പൂർത്തിയാക്കുന്നത് വരെ സ്ഥലംമാറ്റം നീട്ടിവെക്കണമെന്നും നിലവിലെ ജഡ്ജിയെ വിചാരണ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും മാതാപിതാക്കൾ ഹരജയിൽ ആവശ്യപ്പെട്ടു.
ജില്ലാ ജഡ്ജിമാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിലാണ് വിചാരണക്കോടതി ജഡ്ജിയെ തൃശൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജിയായി സ്ഥലം മാറ്റിയത്. ഇതിനെരിരെയാണ് മാതാപിതാക്കൾ ഹൈകോടതിയെ സമീപിച്ചത്.
إرسال تعليق