മാസ്സ് റീ എൻട്രിയുമായി അരവിന്ദ് കേജ്രിവാൾ; വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

(www.kl14onlinenews.com)
(11-May-2024)

മാസ്സ് റീ എൻട്രിയുമായി അരവിന്ദ് കേജ്രിവാൾ; വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് 
ഡൽഹി: മദ്യനയ അഴിമതിക്കേസിൽ 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വെള്ളിയാഴ്ച പുറത്തിറങ്ങി. ജൂൺ 1വരെ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് അനുവദിച്ച ഇടക്കാല ജാമ്യത്തിലാണ് കെജ്‌രിവാൾ പുറത്തിറങ്ങിയത്. ജയിൽ വാസത്തിന് ശേഷം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് സജീവമാകുകയാണ് കെജ്‌രിവാൾ.

കൊണാട്ട് പ്ലേസിലെ ഹനുമാൻ മന്ദിറിൽ സന്ദർശനം നടത്തിയാണ് പ്രചരണ പരിപാടികളിൽ കെജ്‌രിവാൾ സജീവമാകുന്നത്. ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്ര ദർശനത്തിനെത്തിയത്. ഇതിന് ശേഷം, നവഗ്രഹ ക്ഷേത്രങ്ങളിലും കെജ്‌രിവാൾ സന്ദർശനം നടത്തി. ഉച്ചയ്ക്ക് 2 മണിക്ക് എഎപി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ കെജ്‌രിവാൾ സംസാരിക്കും.

ജയിൽ മോചിതനായ അദ്ദേഹത്തെ വന്‍ ആഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. നിങ്ങളുടെ അടുത്തേക്ക് തിരികെയെത്തിയത് ആവേശത്തിലാക്കുന്നുവെന്ന് പ്രവര്‍ത്തകരോട് പ്രതികരിച്ച കേജ്രിവാൾ ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിക്ക് നന്ദിയും അറിയിച്ചിരുന്നു.

ഭഗവന്ത് മാൻ, ഭാര്യ സുനിത എന്നിവരുൾപ്പെടെ പാർട്ടി പ്രവർത്തകരും നേതാക്കളും ജയിലിന് പുറത്ത് കേജ്രിവാളിനെ സ്വീകരിക്കാൻ എത്തിയിരുന്നു. ജയിലിന് പുറത്ത് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു, “ഞാൻ ഉടൻ മടങ്ങിവരുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞില്ലേ? ഞാൻ മടങ്ങിയെത്തി." "എനിക്കുള്ളതെല്ലാം ഉപയോഗിച്ച് ഞാൻ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുകയാണ്, ഇപ്പോൾ നമ്മളിൽ 140 കോടി പേർക്കും അത് ചെയ്യണം."

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയുന്നത്. സ്ഥാനത്തിരിക്കെ അറസ്റ്റിലാകുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാണ് കെജ്‌രിവാൾ

അതേസമയം
ജയിൽ മോചിതനായ അദ്ദേഹത്തെ വന്‍ ആഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. നിങ്ങളുടെ അടുത്തേക്ക് തിരികെയെത്തിയത് ആവേശത്തിലാക്കുന്നുവെന്ന് പ്രവര്‍ത്തകരോട് പ്രതികരിച്ച കേജ്രിവാൾ ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിക്ക് നന്ദിയും അറിയിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കെജ്‌രിവാളിന്റെ ഭാര്യ സുനിതയും ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകരും നേതാക്കളും ജയിലിന് പുറത്ത് കേജ്രിവാളിനെ സ്വീകരിക്കാൻ എത്തിയിരുന്നു. ജയിലിന് പുറത്ത് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു, “ഞാൻ ഉടൻ മടങ്ങിവരുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞില്ലേ? ഞാൻ മടങ്ങിയെത്തി." "എനിക്കുള്ളതെല്ലാം ഉപയോഗിച്ച് ഞാൻ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുകയാണ്, ഇപ്പോൾ നമ്മളിൽ 140 കോടി പേർക്കും അത് ചെയ്യണം." വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാർക്കും അദ്ദേഹം നന്ദി പറഞ്ഞു.

Post a Comment

أحدث أقدم