വയനാട്ടിൽ രാഹുൽ ഗാന്ധി പരാജയപ്പെടും, 'അമേഠിയിൽ നിന്നും റായ്ബറേലിയിലേക്ക് പേടിച്ചോടി'; പ്രധാനമന്ത്രി

(www.kl14onlinenews.com)
(03-May-2024)

വയനാട്ടിൽ രാഹുൽ ഗാന്ധി പരാജയപ്പെടും, 'അമേഠിയിൽ നിന്നും റായ്ബറേലിയിലേക്ക് പേടിച്ചോടി'; പ്രധാനമന്ത്രി
ലോകസഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

അമേഠിയിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാണെന്നും ഒരു അഭിപ്രായ വോട്ടെടുപ്പിൻ്റെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടിലും പരാജയപ്പെടുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. അതിനാലാണ് രാഹുൽ ഇപ്പോൾ രണ്ടാമത്തെ സീറ്റിനായി നോക്കുന്നത്. അമേഠിയിൽ പോരടിക്കാൻ പേടിച്ചാണ് റായ്ബറേലിയിലേക്ക് ഓടിപ്പോയതെന്നും മോദി വിമർശിച്ചു.

ഭയപ്പെടരുതെന്നും ഓടിപ്പോകരുതെന്നുമാണ് എനിക്ക് ഇപ്പോൾ രാഹുലിനോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇത് ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു .

കോൺഗ്രസിൻ്റെ ഏറ്റവും വലിയ നേതാവ് സോണിയാ ഗാന്ധി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാതെ ഒളിച്ചോടി. അവർ രാജസ്ഥാനിൽ നിന്ന് രാജ്യസഭ വഴി പിൻവാതിൽ വഴി പാർലമെൻ്റിലെത്തിയെന്നും അദ്ദേഹം വിമർശിച്ചു.

കോൺഗ്രസിന് കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറവാണ് ലഭിക്കുകയെന്നും ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാനല്ല, ഈ രാജ്യത്തെ വിഭജിക്കാൻ വേണ്ടി മാത്രമാണ് അവർ പോരാടുന്നതെന്ന് ജനങ്ങൾക്ക് ഇപ്പോൾ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.

റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വത്തോടെ രാഹുൽ ​ഗാന്ധി രാഷ്ട്രീയ ധാർമ്മികത കാണിച്ചില്ലെന്ന് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ പ്രതികരിച്ചു.

അതേ സമയം രാഹുൽ ​ഗാന്ധിയുടെ ഇരട്ട മത്സരത്തിനെതിരെ സിപിഎം വയനാട് ജില്ലാ നേതൃത്വം രം​ഗത്തെത്തി. കോൺഗ്രസ് എടുത്തത് വഞ്ചനപരമായ തീരുമാനമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗാഗാറിൻ പറഞ്ഞു.
കോൺഗ്രസ്സും UDF ഉം വയനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണംമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ശെരിക്കും മത്സരിക്കേണ്ടത് ഉത്തരേന്ത്യയിൽ മാത്രം ആയിരുന്നുവെന്നും ​ഗ​ഗാറിൻ പറഞ്ഞു.

Post a Comment

Previous Post Next Post