(www.kl14onlinenews.com)
(11-May-2024)
കൊച്ചി :
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജീൻസിനകത്ത് കടത്താൻ ശ്രമിച്ച ഒന്നരക്കോടിയോളം രുപ വിലവരുന്ന സ്വർണം പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറയുണ്ടാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 2332 ഗ്രാം വരുന്ന സ്വർണമാണ് പിടികൂടിയത്. കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനാണ് കസ്റ്റംസ് പിടിയിലായിത്.
ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച പ്രതിയെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണ കട്ടികൾ കണ്ടെത്തിയത്. 20ഓളം സ്വർണ കട്ടികളാണ് ഇയാൾ ദുബായിൽ നിന്ന് കടത്തിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Post a Comment