(www.kl14onlinenews.com)
(31-May-2024)
റിയാദ്: 2023-2024 സീസണിലെ സൗദി റോഷന്‍ ലീഗിലെ മികച്ച സ്‌കോറര്‍ക്കുള്ള പുരസ്‌കാരം പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. റൊണാള്‍ഡോയുടെ ശ്രദ്ധേയമായ ഫുട്ബോള്‍ കരിയറിനിടയിലാണ് പുതിയ നേട്ടം കൈവരിച്ചത്. വ്യത്യസ്ത മത്സരങ്ങളില്‍ വിജയം ആവര്‍ത്തിച്ച ശേഷം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രമുഖ കളിക്കാരില്‍ ഒരാളായി റൊണാള്‍ഡോ തന്റെ സ്ഥാനം ഉറപ്പിച്ചു.
നാല് വ്യത്യസ്തത ലീഗുകളില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ ഏക കളിക്കാരനുമായി. 2023 ജനുവരി ആദ്യത്തോടെയാണ് സൗദി റോഷന്‍ ലീഗില്‍ റൊണാള്‍ഡോ ചേര്‍ന്നത്. 2023-2024 സീസണില്‍ 35 ഗോളുകള്‍ നേടി റെക്കോര്‍ഡുകള്‍ തകര്‍ത്ത് അദ്ദേഹം അസാധാരണ പ്രകടനം നടത്തി. ഒരു സീസണില്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗോളാണിത്. 11 അസിസ്റ്റുകളും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ മൊത്തം സംഭാവനകള്‍ 46 ഗോളുകളായി മത്സര ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
Post a Comment