മുഖ്യമന്ത്രിയും കുടുംബവും രണ്ടാഴ്ച നീളുന്ന സ്വകാര്യയാത്രയ്ക്ക്

(www.kl14onlinenews.com)
(06-May-2024)

മുഖ്യമന്ത്രിയും കുടുംബവും രണ്ടാഴ്ച നീളുന്ന സ്വകാര്യയാത്രയ്ക്ക്
മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബവുമൊത്ത് രണ്ടാഴ്ചത്തെ വിദേശ യാത്രയില്‍. ഇന്തോനീഷ്യയും സിംഗപ്പൂരും യു.എ.ഇയും സന്ദര്‍ശിക്കും. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും രണ്ടാം തീയതി മുതല്‍ വിദേശത്താണ്. സ്വകാര്യസന്ദര്‍ശനമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്നു രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജന്‍, ഭാര്യ കമല കൊച്ചുമകന്‍ എന്നിവര്‍ നെടുമ്പാശേരിയില്‍ നിന്ന് യാത്ര തിരിച്ചത്. 12ാം തീയതിവരെ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ഇന്തോനേഷ്യയിലായിരിക്കും തുടര്‍ന്ന് 18 വരെ സിങ്കപ്പൂരിലും അതിന് ശേഷം 21 വരെ യു.എ.ഇയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. രണ്ടാം തീയതി മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും യു.എ.ഇയിലേക്ക് പോയി .അവര്‍ ഇന്ന് ഇന്തോനേഷ്യയിലെത്തും. ഇന്തോനേഷ്യയിലും സിങ്കപ്പൂരും മുഖ്യമന്ത്രിക്ക് ഒപ്പമാണ് ഇവരും യാത്രചെയ്യുക. മുഖ്യമന്ത്രിയും കുടുംബവും മന്ത്രി മുഹമ്മദ്റിയാസും ഭാര്യ വീണയും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചശേഷമാണ് വിദേശത്തേക്ക് പോയത്.

വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാണ് യാത്ര എന്നാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ ഇരുവരും പറയുന്നത്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ ഒാഫീസോ സര്‍ക്കാരോ വിവരങ്ങള്‍ ഒൗദ്യോഗിതമായി പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ രണ്ടുമാസമായി തിരഞ്ഞെടുപ്പ് പ്രചരണവും അതിന് മുന്‍പ് നവകേരള യാത്രയുമായി മുഖ്യമന്ത്രി തിരക്കിലായിരുന്നു. തുടര്‍ന്നാണ് വിദേശ സന്ദര്‍ശനത്തിനായി പോയിരിക്കുന്നത്.

Post a Comment

Previous Post Next Post