തൃശ്ശൂർ പൂരത്തിനെത്തിയ വിദേശ വനിതയെ ചുംബിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

(www.kl14onlinenews.com)
(16-May-2024)

തൃശ്ശൂർ പൂരത്തിനെത്തിയ വിദേശ വനിതയെ ചുംബിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
തൃശ്ശൂർ പൂരത്തിനെത്തിയ വിദേശ വനിതയെ ചുംബിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പാലക്കാട് ആലത്തൂർ സ്വദേശി സുരേഷ് എന്ന മധു ആണ് പിടിയിലായത്. ഒരാഴ്ച മുൻപ് വിദേശ വനിത ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പാലക്കാട് കുനിശ്ശേരിയിൽ നിന്നാണ്പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ മജിസ്‌ട്രേറ്റ്ന് മുന്നിൽ ഹാജരാക്കും. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിദേശ വ്ലോഗർ ആയ യുവതിയും ആൺ സുഹൃത്തും ഇൻസ്റ്റാഗ്രാമിലൂടെ തങ്ങൾ നേരിട്ട് ദുരനുഭവം വീഡിയോയിലൂടെ പങ്കുവച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീടാണ് യുവതി ഔദ്യോഗികമായി പരാതി നൽകിയത്.

ബ്രിട്ടനിൽ നിന്നുള്ള സുഹൃത്തുക്കളായ യുവാവും യുവതിയുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങൾ നേരിട്ട ദുരനുഭവം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്റർവ്യൂ ചെയ്യുന്നതിനിടെ യുവതിയെ ഒരാൾ ബലമായി ചുംബിക്കാന്‍ ശ്രമിക്കുന്നത് വീഡീയോയിൽ കാണാമായിരുന്നു

ഇതിനു പിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് ഒരാൾ സ്പര്‍ശിച്ചതായി സുഹൃത്തായ വിദേശ യുവാവും വെളിപ്പെടുത്തിയത്. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ ഈ വീഡിയോ പങ്കുവെച്ചത്.

എന്നിരുന്നാലും തൃശ്ശൂർ പൂരത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾ എന്ന പേരിൽ ഒരു വീഡിയോയും ഇവർ പുറത്തുവിട്ടിരുന്നു.

പൂരനഗരിയിൽ കണ്ടുമുട്ടിയ സുഹൃത്തുക്കൾ ഞങ്ങൾക്കായി പാട്ടു പാടുന്നു എന്നാണ് ഈ വീഡിയോയിൽ യുവതി പറയുന്നത്

Post a Comment

Previous Post Next Post