(www.kl14onlinenews.com)
(06-May-2024)
തൃശ്ശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കോടന്നൂർ സ്വദേശികളായ മണികണ്ഠൻ, പ്രണവ്, ആഷിക് എന്നിവരെയാണ് ചേർപ്പ് പോലീസ് പിടികൂടിയത്. വെങ്ങിണിശേരി ശിവപുരം സ്വദേശി 27 വയസ്സുള്ള മനു എന്ന മഹേഷിനെയാണ് ഇന്ന് പുലർച്ചെ ഈ സംഘം കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പറഞ്ഞു.
കോടന്നൂർ പെട്രോൾ പമ്പിന് സമീപം ആണ് കൊലപാതകം നടന്നത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി പതിനൊന്നരയോടെ സമീപത്തെ ബാറിൽ വെച്ച് മനുവും മൂന്ന് സുഹൃത്തുക്കളും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ശേഷം നടന്ന വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംഭവ ശേഷം 3 പ്രതികളും രക്ഷപ്പെട്ടിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനയക്കും. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പൊലീസ് പ്രതികൾക്കായി അന്വേഷണം നടത്തിയത്
إرسال تعليق