പടന്നക്കാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ

(www.kl14onlinenews.com)
(17-May-2024)

പടന്നക്കാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ
കാസർകോട്:പടന്നക്കാട്
വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിലെന്ന് സൂചന. സിസിടിവി ഉൾപ്പെടെ പരിശോധിച്ച് വ്യാപകമായി നടത്തിയ പരിശോധനകൾക്കൊടുവിലാണ് ഇയാൾ പിടിയിലായത്. മുൻപും പീടന കേസിൽ പ്രതിയായ യുവാവാണ് കസ്റ്റഡിയിലായിരിക്കുന്നത്.
മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരമുള്ള വ്യക്തിയാണ് പ്രതിയെന്ന് കുട്ടി ഇന്നലെ പൊലീസിന്t മൊഴി നൽകിയിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും, വീട്ടിലേക്ക് നടന്നുപൊകാനും പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടി മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് സമീപ പ്രദേശങ്ങളിലെ കടകളിലും വീടുകളിലുമായി വ്യാപക പരിശോധനയാണ് നടന്നത്.

ഡിവൈഎസ‌്പിയുടെ നേതൃത്വത്തിലുള്ള 25 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയെ ഉപദ്രവിച്ച ശേഷം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു. കുട്ടിയേയും കുടുംബത്തേയും അറിയാവുന്നായാളാകാം പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. വീടിനകത്ത് കയറിയ അക്രമി, ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിട്ടു. ആഭരണങ്ങൾ കവർന്നശേഷം വീടിന് 500 മീറ്റർ അകലെയായി പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെത്തി കുട്ടി വിവരം പറഞ്ഞതോടെ, അയൽവാസികളാണ് കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചത്.

പുലര്‍ച്ചെ നടന്ന സംഭവം വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ അറി‌ഞ്ഞില്ല. തൊഴുത്തില്‍ നിന്ന് മുറിയില്‍ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

Previous Post Next Post