(www.kl14onlinenews.com)
(30-May-2024)
ബലാത്സംഗക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നടിയുമായുണ്ടായിരുന്നത് സമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് ഒമർ ലുലു കോടതിയിൽ അറിയിച്ചു. നടിയും മോഡലുമായ യുവതി നൽകിയ പരാതിയിലാണ് ഒമർ ലുലുവിനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചെന്നായിരുന്നു താരത്തിന്റെ പരാതി.
കൊച്ചിയിൽ സ്ഥിരതാമസമാക്കിയ യുവനടിയാണ് സംവിധായകൻ ഒമർലുലു പരാതിയുമായി പോലീസിനെ സമീപിച്ചത്. പാലാരിവട്ടം സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. നെടുമ്പാശ്ശേരിയിലെ രണ്ട് ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
നടിയുടെ പരാതിയ്ക്കെതിരെ ഒമർ ലുലുവും രംഗത്തെത്തിയിരുന്നു. വ്യക്തിവൈരാഗ്യം മൂലമാണ് പരാതിയെന്നാണ് ഒമർ ലുലു പറയുന്നത്. അതേസമയം റഹ്മാനെ നായകനാക്കി ‘ബാഡ് ബോയ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോൾ ഒമർ ലുലു. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷീലു എബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.
Post a Comment