കേരളത്തില്‍ കാലവര്‍ഷം എത്തി; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

(www.kl14onlinenews.com)
(30-May-2024)

കേരളത്തില്‍ കാലവര്‍ഷം എത്തി; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈയാഴ്ച എല്ലാ ദിവസവും മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. സാധാരണ നിലയില്‍ ജൂണ്‍ 1 ന് എത്തേണ്ട് കാലവര്‍ഷം ഇത്തവണ രണ്ട് ദിവസം മുമ്പ് എത്തിച്ചേര്‍ന്നു.

സംസ്ഥാനത്ത് വെളളിയാഴ്ചയോ വ്യാഴാഴ്ചയോ കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം.ജൂണ്‍ 5ടെ കൂടുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മണ്‍സൂന്‍ വ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. റിമാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം ബംഗാള്‍ ഉള്‍ക്കടലില്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിന് കാരണമായി.

കഴിഞ്ഞ രണ്ട് ദിവസമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. കൂടാതെ, കഴിഞ്ഞ രണ്ട് ദിവസങ്ങമായി കേരളത്തിലും മണ്‍സൂണ്‍ ആരംഭിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ച് ശക്തമായ മഴ പെയ്തതായും എഎംഡി ഡയറക്ടര്‍ ജനറല്‍ എം മൊഹപത്ര പറഞ്ഞു

കേരളത്തിൽ പ്രവേശിച്ചതിന് ശേഷം മൺസൂൺ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലൂടെ കടന്നുപോയ റമാൽ ചുഴലിക്കാറ്റ് മൺസൂണിൻ്റെ വരവിന് അനുകൂലമായ സാഹചര്യമുണ്ടാക്കിയതായി കാലാവസ്ഥാ നിരീക്ഷകർ കരുതുന്നു.

Post a Comment

Previous Post Next Post