സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസ്സ് ഫലം: ചരിത്ര നേട്ടവുമായി വീണ്ടും സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ

(www.kl14onlinenews.com)
(15-May-2024)

സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസ്സ് ഫലം: ചരിത്ര നേട്ടവുമായി വീണ്ടും സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ

കാസർകോട് :ദേളി/
സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസ്സ് ഫലം പ്രസിദ്ധീകരിച്ചപ്പോൾ വീണ്ടും ഉജ്ജ്വല വിജയവുമായി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ.മുപ്പത്തിയഞ്ചാം തവണയാണ് സഅദിയ്യ ഈ അഭിമാനകരമായ നേട്ടം കരസ്ഥമാക്കുന്നത്. പത്താം തരത്തിൽ 94 കുട്ടികള്‍ പരീക്ഷയെഴുതുകയും 35 കുട്ടികള്‍ ഡിസ്റ്റിങ്ഷനും,32 കുട്ടികള്‍ ഫസ്റ്റ് ക്ലാസ്സും,12 കുട്ടികള്‍ 90 ശതമാനത്തിന് മുകളിൽ മാർക്കും നേടി. ബേക്കൽ സ്വദേശികളായ മൻസൂറിന്റെയും റസീനയുടേയും മകളായ ജ്വൽ ജദ്മ എല്ലാ വിഷയങ്ങളിലും A1 നേടി സ്കൂളിന്റെ അഭിമാന താരമായി.

പന്ത്രണ്ടാം ക്ലാസ്സിൽ 48 കുട്ടികള്‍ പരീക്ഷയെഴുതുകയും 12 കുട്ടികള്‍ ഡിസ്റ്റിങ്ഷനും,34 കുട്ടികള്‍ ഫസ്റ്റ് ക്ലാസ്സും കരസ്ഥമാക്കി.

വിജയികളെ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ,സെക്രട്ടറി സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ,വർക്കിങ് സെക്രട്ടറി മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്ലിയാർ,സ്കൂൾ മാനേജർ എം.എ അബ്ദുൽ വഹാബ്,സ്കൂൾ പ്രിൻസിപ്പൾ ഹനീഫ.എം,സ്കൂൾ പിടിഎ പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത് എന്നിവർ അനുമോദിച്ചു.

Post a Comment

Previous Post Next Post