(www.kl14onlinenews.com)
(03-May-2024)
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഗാന്ധി ജനവിധി തേടും. സോണിയ, പ്രിയങ്ക, റോബര്‍ട് വാധ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്.റായ്ബറേലിയുമായുള്ള ആത്മബന്ധം ചൂണ്ടിക്കാട്ടുമ്പോഴും വിജയസാധ്യത കണക്കിലെടുത്ത് തന്നെയാണ് കോൺഗ്രസ് നീക്കം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തൽക്കാലമില്ലെന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാടും തീരുമാനത്തിൽ നിർണായകമായി. അതേസമയം അമേഠിയിൽ ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തൻ കിശോരി ലാല്‍ ശർമ പത്രിക നല്‍കി.
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ, 191 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. ആദ്യഘട്ടത്തിൽ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ 26നായിരുന്നു രണ്ടാംഘട്ടം. മൂന്നാംഘട്ടം മേയ് ഏഴിനു നടക്കും. മേയ് 20നാണ് റായ്ബറേലിയിലും അമേത്തിയിലും വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
റായ്ബറേലിയിൽ ബി.ജെ.പി സ്ഥാനാർഥി ദിനേഷ് പ്രതാപ് സിങ് രാഹുലിനെ വലിയ വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ സോണിയ റായ്ബറേലിയിലെ മണ്ഡലത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും അതറിഞ്ഞായിരിക്കും ആളുകൾ വോട്ട് ചെയ്യുകയെന്നും ദിനേഷ് പ്രതാപ് സിങ് അവകാശപ്പെട്ടു. രാഹുലിന് റായ്ബറേലി നൽകിയ കോൺഗ്രസ് അമേത്തി കിഷോരി ലാൽ ശർമക്ക് നൽകുകയായിരുന്നു
Post a Comment