ട്രക്കിൽ നിന്ന് എട്ട് കോടിയുടെ കള്ളപ്പണം; ഒളിപ്പിച്ചത് ട്രക്കിലെ രഹസ്യ അറയിൽ


(www.kl14onlinenews.com)
(09-May-2024)

ട്രക്കിൽ നിന്ന് എട്ട് കോടിയുടെ കള്ളപ്പണം; ഒളിപ്പിച്ചത് ട്രക്കിലെ രഹസ്യ അറയിൽ
വ്യാഴാഴ്ച ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിലെ ചെക്ക്പോസ്റ്റിൽ ട്രക്കിൽ നിന്ന് എട്ട് കോടി രൂപ വിലമതിക്കുന്ന കണക്കിൽ പെടാത്ത പണം പിടികൂടി. പണം പിടികൂടിയതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഗരികപ്പാട് ചെക്‌പോസ്റ്റിൽ പുലർച്ചെയാണ് സംഭവം. പൈപ്പ് കയറ്റിയ ട്രക്കിൻ്റെ രഹസ്യ അറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. ഹൈദരാബാദിൽ നിന്ന് ഗുണ്ടൂരിലേക്ക് പണം കടത്തുകയായിരുന്നുവെന്ന് ജഗ്ഗയ്യപേട്ട സർക്കിൾ ഇൻസ്പെക്ടർ ചന്ദ്രശേഖർ പറഞ്ഞു.

“ഞങ്ങൾ തുക ജില്ലാ സ്‌ക്രൂട്ടിനി ടീമുകൾക്ക് കൈമാറും, തുടർ നടപടികൾ ഉദ്യോഗസ്ഥരും ഫ്‌ളയിംഗ് സ്‌ക്വാഡ് ടീമും കൈക്കൊള്ളും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post