ആലപ്പുഴ മെഡിക്കൽ കോളേജിൽ മൃതദേഹവുമായി പ്രതിഷേധം

(www.kl14onlinenews.com)
(16-May-2024)

ആലപ്പുഴ മെഡിക്കൽ കോളേജിൽ മൃതദേഹവുമായി പ്രതിഷേധം
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. പനി ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ എഴുപതു വയസുകാരിക്ക് ന്യൂമോണിയെ ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ഇതേ തുടർന്നാണ് ഇന്നലെ രാത്രിയോടെ ബന്ധുക്കൾ മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്.

പുന്നപ്ര സ്വദേശിയായ 70 വയസുകാരിയെ 25 ദിവസം മുൻപാണ് മെഡിക്കൽ കോളേജിൽ പനി ബാധിച്ചതിനെ തുടർന്ന് പ്രവേശിപ്പിച്ചത്. വാര്‍ഡിൽ പ്രവേശിപ്പിച്ച ഇവരുടെ അസുഖം പിന്നീട് മൂർച്ഛിക്കുകയായിരുന്നു. തലച്ചോറിൽ അണുബാധയടക്കം ഉണ്ടായെങ്കിലും വേണ്ടത്ര ചികിത്സ നൽകിയില്ല.

പരാതിപ്പെട്ടതിനെ തുട‍ര്‍ന്ന് സൂപ്രണ്ട് ഐസിയുവിലെക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം ജീവനക്കാര്‍ ഇതിന് തയ്യാറായില്ല. ചൊവ്വാഴ്ച രോഗം മൂര്‍ച്ഛിച്ച് ബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകീട്ടോടെ മരിക്കുകയായിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരാണ് ഇവരെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

Post a Comment

Previous Post Next Post