വാരണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് നരേന്ദ്ര മോദി

(www.kl14onlinenews.com)
(14-May-2024)

വാരണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് നരേന്ദ്ര മോദി
വാരണസി: വാരണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 11.40 നുള്ള ശുഭമുഹൂർത്തത്തിലായിരുന്നു ജില്ലാ കളക്ട്രേറ്റിലെത്തിയുള്ള പ്രധാനമന്ത്രിയുടെ പത്രികാ സമർപ്പണം. പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വാരണസിയിലെത്തിയ മോദി റോഡ് ഷോയും നടത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി വാരണസിയിൽ നിന്നും ജനവിധി തേടുന്നത്.

വാരാണസിയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രാദേശിക ബിജെപി നേതാക്കൾ എന്നിവർക്കൊപ്പമെത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പത്രികാ സമർപ്പണം. വാരണസിയിലെ ദശാശ്വമേധ് ഘട്ടിൽ പ്രാർഥന നടത്തിയ ശേഷം കാലഭൈരവ ക്ഷേത്രവും ദർശിച്ച ശേഷമായിരുന്നു മോദി പത്രികാ സമർപ്പണത്തിനായെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂൺ ഒന്നിനാണ് വാരാണസിയിലെ വോട്ടെടുപ്പ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി, മുഖ്യമന്ത്രിമാരായ നിതീഷ് കുമാർ (ബീഹാർ), ഹിമാന്ത ബിശ്വ ശർമ്മ (അസം), ഏകനാഥ് ഷിൻഡെ (മഹാരാഷ്ട്ര) ലോക്ദൾ പ്രസിഡന്റ് ജയന്ത് ചൗധരി, എൽജെപി നേതാവ് ചിരാഗ് പാസ്വാൻ, അപ്നാ ദൾ (എസ്) പ്രസിഡന്റ് അനുപ്രിയ പട്ടേൽ, സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി പ്രസിഡന്റ് ഓംപ്രകാശ് രാജ്ഭർ എന്നിവരെല്ലാം മോദിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനായി വാരണസിയിൽ എത്തിയിരുന്നു.

Post a Comment

Previous Post Next Post