(www.kl14onlinenews.com)
(09-May-2024)
മുംബൈ: പോളിംഗ് ബൂത്തിൽ ആരതി പൂജ. മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണും എൻസിപി നേതാവുമായ രൂപാലി ചക്കങ്കർ ആരതി നടത്തുന്നതിന്റെ ചിത്രം സാമൂഹമാധ്യമങ്ങളിൽ വൈറൽ. ഇതിനു പിന്നാലെ രൂപാലിയ്‌ക്കെതിരെ കേസെടുത്തു.
ഖഡക്വാസല പ്രദേശത്തെ ഒരു പോളിംഗ് സ്റ്റേഷനിലാണ് രൂപാലി എത്തിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് ആരതിയും വിളക്കുമായി അവർ പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിച്ചത്. തുടർന്ന് പോളിങ് സ്റ്റേഷനിലെ ഇവിഎം മെഷീനിൽ പൂജ നടത്തുകയായിരുന്നു. ഈ ചിത്രം പുറത്തു വന്നതിനു പിന്നാലെ രൂപാലിക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആവശ്യമുന്നയിച്ചിരുന്നു. സിൻഹഗഡ് റോഡ് പൊലീസാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post a Comment