ഇത്തവണ 11 ദിവസം മുമ്പേ! എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച

(www.kl14onlinenews.com)
(07-May-2024)

ഇത്തവണ 11 ദിവസം മുമ്പേ! എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച
ഈ വർഷത്തെ എസ്എസ്എൽസി(SSLC) പരീക്ഷാ ഫലത്തിനുള്ള(Exam result) കാത്തിരിപ്പ് അവസാനഘട്ടത്തിൽ. എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി ഫലപ്രഖ്യാപനം മെയ് 8 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് നടത്തും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. പ്ലസ് ടു ഫലം മേയ് 9 ന് അറിയാമെന്നും കേരള പരീക്ഷാഭവൻ ഔദ്യോഗികമായി അറിയിച്ചു.

ഈ വർഷം പത്താം ക്ലാസ് പരീക്ഷ 2024 മാർച്ച് 4 മുതൽ 25 വരെയാണ് നടന്നത്. പ്ലസ് ടു പരീക്ഷ 2024 മാർച്ച് 1 മുതൽ 26 മാർച്ച് വരെയും നടത്തിയിരുന്നു.

വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന വെബ്സൈറ്റുകളിൽ എസ്എസ്എൽസി ഫലം ലഭ്യമാകും.

1. https://pareekshabhavan.kerala.gov.in

2. www.prd.kerala.gov.in

3. https://sslcexam.kerala.gov.in

4. www.results.kite.kerala.gov.in

രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

2024 ലെ SSLC, പ്ലസ്ടു ഫലം എങ്ങനെ പരിശോധിക്കാം?

ഘട്ടം 1. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിൻ്റെ (DHSE) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - keralaresults.nic.in

ഘട്ടം 2. ഹോംപേജിൽ, ഫല ടാബിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 3. ഇപ്പോൾ, SSLC അല്ലെങ്കിൽ കേരള പ്ലസ് ടു ഫലങ്ങൾ 2024 ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 4. ഫല പേജിൽ, നിങ്ങളുടെ റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ കോഡ് അല്ലെങ്കിൽ മറ്റ് വിവരങ്ങൾ എന്നിവ പോലുള്ള വിശദാംശങ്ങൾ നൽകുക.

ഘട്ടം 5. തുടരാൻ 'സമർപ്പിക്കുക' ബട്ടണിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 6. നിങ്ങളുടെ കേരള എസ്എസ്എൽസി, പ്ലസ് ടു (+2) ഫലം സ്ക്രീനിൽ പ്രദർശിപ്പിക്കണം

ഘട്ടം 7. ഭാവിയിലെ റഫറൻസിനായി ഡൗൺലോഡ് ചെയ്‌ത് അതിൻ്റെ പ്രിൻ്റൗട്ട് എടുക്കുക

പാസിംഗ് മാർക്ക്

ബോർഡ് പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾ ഓരോ പേപ്പറിലും കുറഞ്ഞത് 35 ശതമാനം സ്കോർ ചെയ്യേണ്ടതുണ്ട്.

2023 ലെ വിജയ ശതമാനം

കഴിഞ്ഞ വ‍ർഷം സംസ്ഥാനത്ത് 4,19,120 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. 4,17,864 വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിന് അർഹരായതോടെ കേരളത്തിൽ 99.70% ആയിരുന്നു വിജയശതമാനം.

82.95 ആയിരുന്നു 2023 ലെ ഹയർസെക്കൻ്ററി വിജയശതമാനം. സയൻസിൽ 87.31%, ഹ്യൂമാനിറ്റീസിൽ 71.93%, കൊമേഴ്‌സിന് 82.75% എന്നിങ്ങനെയായിരുന്നു ബ്രാഞ്ചുകൾ തിരിച്ചുള്ള കണക്ക്.

പ്ലസ് ടു പരീക്ഷാ ഫലം

2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും
മെയ് 9 വ്യാഴാഴ്ചയാണ് നടത്തുക. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഈ ഫലപ്രഖ്യാപനവും നടത്തുന്നത്. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

1.www.keralaresults.nic.in

2.www.prd.kerala.gov.in

3.www.result.kerala.gov.in

4.www.examresults.kerala.gov.in

5.www.results.kite.kerala.gov.in

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

1. www.keralaresults.nic.in

2. www.vhse.kerala.gov.in

3. www.results.kite.kerala.gov.in

4. www.prd.kerala.gov.in

5. www.results.kerala.nic.in

Post a Comment

Previous Post Next Post