തട്ടിക്കൊണ്ടുപോയി ​ ലൈംഗികാതിക്രമം ; നടുക്കംമാറാതെ നാട്ടുകാർ, പീഡനം നേരിട്ട 10 വയസുകാരിയുടെ മൊഴിയിൽ പ്രതിയെ തിരഞ്ഞ് പൊലീസ്

(www.kl14onlinenews.com)
(16-May-2024)

തട്ടിക്കൊണ്ടുപോയി ​ ലൈംഗികാതിക്രമം ; നടുക്കംമാറാതെ നാട്ടുകാർ, പീഡനം നേരിട്ട 10 വയസുകാരിയുടെ മൊഴിയിൽ പ്രതിയെ തിരഞ്ഞ് പൊലീസ്
കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടി​ൽ ഉ​റ​ങ്ങിക്കി​ട​ന്ന 10 വ​യ​സ്സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ശേ​ഷം ആ​ഭ​ര​ണം ക​വ​ർ​ന്ന് ഉ​പേ​ക്ഷി​ച്ച വാ​ർ​ത്തകേ​ട്ട് ന​ടു​ങ്ങി പ​ട​ന്ന​ക്കാ​ട്. അ​ച്ഛ​നും അ​മ്മയും വ​ല്യ​ച്ഛ​നും സം​ര​ക്ഷ​ക​രാ​യുള​ള വീ​ട്ടി​ൽ​നി​ന്നാണ് ത​ട്ടി​ക്കൊ​ണ്ടു​പോയത് എന്നത് എ​ന്ത് സു​ര​ക്ഷ​യി​ലാ​ണ് കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ക എ​ന്ന ആകുലതയിലേക്ക് നാടിനെ തള്ളിയിട്ടിരിക്കുന്നു.

സ്വ​ന്തം വീ​ട്ടി​ൽ​പോ​ലും മ​ക്ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ഉ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലെ ഭ​യ​പ്പാ​ട് നാ​ട്ടു​കാ​ർ മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല. പ​ശു​വി​നെ ക​റ​ക്കാ​ൻ പു​ല​ർ​ച്ച മൂ​ന്നു​മ​ണി​ക്ക് വ​ല്യ​ച്ഛ​ൻ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് പു​റ​ത്ത് ത​ക്കം​പാ​ർ​ത്ത് ഒ​ളി​ഞ്ഞി​രു​ന്ന അ​ക്ര​മി ചാ​രി​യി​ട്ട വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് വീ​ട്ടി​നു​ള്ളി​ൽ ക​യ​റു​ന്ന​ത്. അ​ടു​ക്ക​ള വാ​തി​ലി​ലൂ​ടെ അ​ക്ര​മി​യു​ടെ ചു​മ​ലി​ൽ കി​ട​ത്തി​ക്കൊ​ണ്ടാ​ണ് കു​ട്ടി​യെ കൊ​ണ്ടു​പോ​യ​ത്.

പോ​കു​ന്ന​തി​നി​ടെ ഉ​റ​ക്ക​മു​ണ​ർ​ന്ന് നി​ല​വി​ളി​ച്ച​പ്പോ​ൾ പെ​ൺ​കു​ട്ടി​യു​ടെ വാ​യ​പൊ​ത്തിപ്പിടി​ച്ച ആക്ര​മി കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണിപ്പെടുത്തി. വീ​ടി​നു 500മീ​റ്റ​ർ അ​ക​ലെ ഗ​ല്ലി​യി​ൽ അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം ആ​ഭ​ര​ണം ക​വ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ​ത്തി കോ​ളി​ങ് ബെ​ല്ല​ടി​ച്ച് വി​വ​രം പെ​ൺ​കു​ട്ടി വീ​ട്ടു​കാ​രെ ധ​രി​പ്പി​ച്ചു. സ​മീ​പ​വാ​സി​ക​ളെ വി​ളി​ച്ചു കൂ​ട്ടി വി​വ​രം കു​ട്ടി​യു​ടെ വീ​ട്ടി​ൽ വി​ളി​ച്ച​റി​യി​ച്ചു. അ​പ്പോ​ൾ മാ​ത്ര​മാ​ണ് കു​ട്ടി വീ​ട്ടി​ലി​ല്ലെ​ന്ന കാ​ര്യം മാ​താ​പി​താ​ക്ക​ൾ അ​റി​യു​ന്ന​ത്. കു​ട്ടി​യു​ടെ ക​ഴു​ത്തി​നു​ൾ​പ്പെ​ടെ സാ​ര​മ​ല്ലാ​ത്ത പ​രി​ക്കു​ക​ളു​ണ്ട്.

ഉ​യ​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​ലീ​സ് നാ​യ, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, സ​യ​ന്റി​ഫി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​ക്ര​മി​യി​ലേ​ക്കുള്ള തെ​ളി​വു​ക​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല. മ​ണം​പി​ടി​ച്ച പൊ​ലീ​സ് നാ​യ് കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച ഗ​ല്ലി​യി​ലെ വ​യ​ലി​ലും കു​ട്ടി ആ​ദ്യ​മെ​ത്തി കോ​ളിം​ഗ് ബെ​ല്ല​ടി​ച്ച വീ​ട്ടി​ലും ഇ​വി​ടെ​നി​ന്നും അ​ൽ​പം അ​ക​ലെ​യും ഓ​ടി​യ​ത​ല്ലാ​തെ മ​റ്റ് തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല.

ജ​ന​വാ​സം കു​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് സി.​സി.​ടി.​വി കാ​മ​റ​ക​ളും കു​റ​വാ​യ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. ഉ​ള്ള സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​തി​ൽ തു​മ്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. നി​ര​വ​ധി ടീ​മു​ക​ളാ​യി പ​ല ഭാ​ഗ​ത്താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള​വ​രെ​യും ഇ​ത്ത​രം കേ​സു​ക​ളി​ൽപെ​ട്ട​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തുവ​രു​ക​യാ​ണ്.

അ​ടു​ത്ത കാ​ല​ത്ത് ജ​യി​ൽ​മോ​ചി​ത​രാ​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. ല​ഹ​രി സം​ഘ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.പെ​ൺ​കു​ട്ടി​യി​ൽ​നി​ന്നും പൊ​ലീ​സ് വി​ശ​ദ​മാ​യി മൊ​ഴി​യെ​ടു​ത്തു. ഇ​രു​ട്ടാ​യ​തി​നാ​ൽ മു​ഖം വ്യ​ക്ത​മാ​യി​ല്ലെ​ന്ന് കു​ട്ടി പ​റ​ഞ്ഞു.

അ​തു​കൊ​ണ്ടു​ത​ന്നെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കു​ന്ന കാ​ര്യം പൊ​ലീ​സ് ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​ന്നി​ല്ല. 45 വ​യ​സ്സി​നോ​ടടുത്ത മെ​ലി​ഞ്ഞ ശ​രീ​ര​പ്ര​കൃ​ത​മു​ള്ള മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന ആ​ളാ​ണ് ആക്ര​മി​യെ​ന്ന് പൊ​ലീ​സ് ഉ​റ​പ്പാ​ക്കി. ര​ണ്ട് ദി​വ​സ​ത്തി​ന​കം തു​മ്പു​ണ്ടാ​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് പൊ​ലീ​സ്.

അതിനി​െട, പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി ഉ​പ​ദ്ര​വി​ച്ച സ്ഥ​ലം ക​ണ്ണൂ​ർ ഡി.​ഐ.​ജി തോം​സ​ൺ ജോ​സ് സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി.

10 വയസുകാരിയുടെ മൊഴിയിൽ പ്രതിയെ തിരഞ്ഞ് പൊലീസ്

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കാസർകോട് പടന്നക്കാട് ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ച ശേഷം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരമുള്ള വ്യക്തിയാണ് പ്രതിയെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. കുട്ടിയുടെ മൊഴി, അന്വേഷണത്തിന് നിർണായകമാകുമെന്നും, എത്രയും പെട്ടന്ന് പ്രതിയെ കണ്ടെത്താനാകുമെന്നുമാണ് പൊലീസിന്റെ പ്രതീക്ഷ.

കുട്ടിയേയും കുടുംബത്തേയും അറിയാവുന്നായാളാകാം പ്രതിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിസരത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങളും മൊബൈൽ സിഗ്നലുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി.

കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് സ്ഥലം വിട്ടു. ആഭരണങ്ങൾ കവർന്നശേഷം വീടിന് 500 മീറ്റർ അകലെയായി പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിലെത്തി കുട്ടി വിവരം പറഞ്ഞതോടെ, അയൽവാസികളാണ് കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും, വീട്ടിലേക്ക് നടന്നുപൊകാനും പ്രതി പറഞ്ഞതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്.

എഡിറ്ററുടെ കുറിപ്പ്:

സുപ്രീം കോടതി ഉത്തരവിന് അനുസരിച്ച്, ബലാത്സംഗം /ലൈംഗികാതിക്രമം എന്നിവയക്ക് ഇരയായ വ്യക്തിയെയോ ബാലനീതി നിയമത്തിന്റെ പരിധിയിൽ വരുന്ന കുട്ടിയെയോ തിരിച്ചറിയുന്നതോ അതിലേക്കു നയിക്കുന്നതോ ആയ ഒരു വിവരവും പരസ്യമാക്കാനോ വെളിപ്പെടുത്താനോ പാടില്ല

Post a Comment

Previous Post Next Post