ഭാര്യയുടെ കാല്‍മുട്ടുകള്‍ ഇടിച്ചുപൊട്ടിച്ചശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഗുരുതര പരിക്ക്,ഭർത്താവ് പിടിയിൽ

(www.kl14onlinenews.com)
(16-May-2024)

ഭാര്യയുടെ കാല്‍മുട്ടുകള്‍ ഇടിച്ചുപൊട്ടിച്ചശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചു; ഗുരുതര പരിക്ക്,ഭർത്താവ് പിടിയിൽ
തിരുവനന്തപുരം: പാലോട് കരിമൺകോട് വനത്തിനുള്ളില്‍വെച്ച് ഭാര്യയുടെ ഇരുകാല്‍മുട്ടുകളും ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് പച്ച സ്വദേശി സോജിയാണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മൈലമൂട് സ്വദേശിനി ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സോജിയും ഷൈനിയും തമ്മില്‍ കുറച്ചുനാളുകളായി പിണക്കത്തിലാണ്. എന്നാല്‍ തമ്മില്‍ ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ സോജി, ഷൈനിയെ ഫോണ്‍ വിളിക്കുകയും കരുമണ്‍കോട് വനത്തില്‍ വരാനും പറഞ്ഞു. തുടര്‍ന്ന് ഷൈനി വനത്തില്‍ എത്തുകയും അവിടെവെച്ച് സോജിയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സോജി, കൈയില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഷൈനിയുടെ ഇരുകാല്‍മുട്ടുകളിലും അടിക്കുകയായിരുന്നു

വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലുണ്ടായിരുന്ന പ്രദേശവാസികളാണ് ഗിരിജയുടെ കരച്ചിൽ കേട്ട് ഓടിക്കൂടി പൊലീസിൽ വിവരം അറിയിച്ചത്. പാലോട് പൊലീസ് സ്ഥത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post