(www.kl14onlinenews.com)
(11-May-2024)
എറണാകുളം: മൂവാറ്റുപുഴ നഗരത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എഴുമുട്ടം സ്വദേശി കുമാരി ആണ് മരിച്ചത്. ഇവരുടെ കൂടെ കാറിലുണ്ടായിരുന്ന മകനും (കെ അനു-40), ഭാര്യയ്ക്കും (ലക്ഷമിപ്രിയ-38), മകൾക്കും (ദീക്ഷിത-9) ഗുരുതര പരിക്കുകളുണ്ട്. തൊടുപുഴ റോഡില്‍ നിര്‍മല കോളജ് കവലയിലായിരുന്നു അപകടം.
മൂവാറ്റുപുഴ ഭാഗത്തു നിന്ന് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഒരു കാർ നിയന്ത്രണം വിട്ട് അപകടമുണ്ടാക്കുകയായിരുന്നു. ഈ കാർ എതിർദിശയിൽ വന്ന കാറിലും റോഡരികിൽ നിർത്തിയിട്ടിരുന്ന വേറൊരു കാറിലും ചെന്നിടിച്ചു. ഈ കാറിൽ സുഹൃത്തുക്കളായ ആറംഗ സംഘമാണ് ഉണ്ടായിരുന്നത്. ഈ കാറിലുണ്ടായിരുന്ന ഞ്ജിത്ത്, രാഹുല്‍, അനന്തു, രതീഷ്, ജിതിന്‍ എന്നിവർക്കും പരിക്കുണ്ട്. ഇവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കാറിലെ കരുനാഗപ്പിള്ളി സ്വദേശികളായ ദമ്പതികളും ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തെത്തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ നിന്ന് വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പഴയപടിയാക്കിയത്.
إرسال تعليق