സിപിഐഎം പിൻവലിച്ച 1 കോടി രൂപ ബാങ്കിൽ തിരിച്ചടയ്ക്കാനായില്ല

(www.kl14onlinenews.com)
(O1-May-2024)

സിപിഐഎം പിൻവലിച്ച 1 കോടി രൂപ ബാങ്കിൽ തിരിച്ചടയ്ക്കാനായില്ല
ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പിൻവലിച്ച ഒരുകോടി രൂപ ബാങ്കിൽ തിരിച്ചടയ്ക്കാനുള്ള സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ശ്രമം തടഞ്ഞ് ആദായനികുതി വകുപ്പ്.

പണം കണക്കിൽ പെടാത്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആദായ നികുതി വകുപ്പിൻ്റെ നടപടി. സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിൻ്റെ മൊഴി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയായിരുന്നു ജില്ലാ കമ്മിറ്റി ഒരു കോടി രൂപ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്നായിരുന്നു ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തൽ.

പണം ചിലവാക്കരുതെന്ന് നിർദ്ദേശവും നൽകിയിരുന്നു. ഇന്ന് പണം തിരിച്ചടക്കാൻ എത്തിയപ്പോഴാണ് വീണ്ടും ആദയ നികുതി വകുപ്പിൻ്റെ ഇടപെടലുണ്ടായത്.

കണക്കിൽ പെടാത്ത പണമെന്ന് കണ്ടെത്തിയതോടെ സിപിമ്മിന് തുക തിരിച്ചടക്കാനായില്ല. ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത പണം ബാങ്കിൽ സൂക്ഷിച്ചിരിക്കുകയാണ്. ബാങ്കിൽ എത്തിച്ച പണത്തിൻ്റെ സീരിയൽ നമ്പർ അടക്കം പരിശോധിച്ച ശേഷമായിരിക്കും ആദയ നികുതി വകുപ്പിൻ്റെ തുടർ നടപടികൾ

Post a Comment

Previous Post Next Post