ശില്‍പ ഷെട്ടിയുടെയും ഭര്‍ത്താവിന്‍റെയും 97.8 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

(www.kl14onlinenews.com)
(18-APR-2024)

ശില്‍പ ഷെട്ടിയുടെയും ഭര്‍ത്താവിന്‍റെയും 97.8 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
മുംബൈ: ബിറ്റ്‌കോയിൻ നിക്ഷേപ തട്ടിപ്പ് കേസിൽ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച കണ്ടുകെട്ടി. കണ്ടുകെട്ടിയ സ്വത്തുക്കളിൽ അദ്ദേഹത്തിൻ്റെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയുടെ ജുഹുവിലെ ഫ്ലാറ്റ്, പൂനെയിലെ ഒരു റെസിഡൻഷ്യൽ ബംഗ്ലാവ്, കുന്ദ്രയുടെ പേരിലുള്ള ഇക്വിറ്റി ഷെയറുകൾ എന്നിവ ഉൾപ്പെടുന്നു.

ഇഡി മുംബൈ 97.79 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടി. PMLA, 2002-ലെ വ്യവസ്ഥകൾ പ്രകാരം റിപു സുദൻ കുന്ദ്ര എന്ന രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള സ്വത്തുകളാണ് ഉള്ളത്. അറ്റാച്ച് ചെയ്ത വസ്തുവകകളിൽ ജുഹുവിൽ ശിൽപ്പയുടെ പേരിലുള്ള റെസിഡൻഷ്യൽ ഫ്ലാറ്റും ഉൾപ്പെടുന്നു. പൂനെയിൽ സ്ഥിതി ചെയ്യുന്ന ശിൽപ ഷെട്ടിയുടെ റെസിഡൻഷ്യൽ ബംഗ്ലാവ്, രാജ് കുന്ദ്രയുടെ പേരിലുള്ള ഇക്വിറ്റി ഓഹരികൾ," എന്നിവയും ഉൾപ്പെടുന്നു

Post a Comment

Previous Post Next Post