(www.kl14onlinenews.com)
(17-APR-2024)
മധ്യപ്രദേശിലെ(Madhya Pradesh) ഗ്വാളിയോറിൽ ഓൺലൈൻ ഗെയിമിംഗിനെ(online gaming) ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സൈനികൻ്റെ കാർ(soldier’s car on fire) കത്തിച്ചു. പ്രദേശവാസിയായ ബബ്‌ലു ഖെമ്രിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഓൺലൈൻ ഗെയിമിൻ്റെ ഐഡിയെച്ചൊല്ലി സൈനികൻ്റെ മകളുമായുണ്ടായ തർക്കത്തിനൊടുവിലാണ് ബബ്‌ലു വാഹനം കത്തിച്ചത്. സംഭവ ദിവസം അർദ്ധരാത്രിയിൽ ഇവരുടെ വീട്ടിലെത്തിയ പ്രതി കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും വീടിന് പുറത്ത് സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സൈനികൻ്റെ ഭാര്യയുടെ പരാതിയിൽ പ്രതിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സൈനികൻ്റെ മകളും പ്രതിയും 'ഫ്രീ ഫയർ' എന്ന ഓൺലൈൻ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബബ്ലു ഖെമ്രിയ ലക്ഷങ്ങളാണ് ഗെയിമിനായി ചിലവഴിച്ചത്. സൈനികൻ്റെ മകൾ ഗെയിം കളിക്കാൻ ബബ്ലുവിൻ്റെ "ഫ്രീ ഫയർ" ഐഡി എടുക്കുകയും പിന്നീട് പാസ്‌വേഡ് മാറ്റുകയും അത് അയാളുമായി പങ്കിടാൻ വിസമ്മതിക്കുകയും ചെയ്തതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ഇതിൽ പ്രകോപിതനായ ഖെമ്രിയ ചൊവ്വാഴ്ച രാത്രി സൈനികൻ്റെ വീടിന് പുറത്ത് എത്തി. തുടർന്ന് പുറത്ത് നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സൈനികൻ്റെ ഭാര്യയുടെ പരാതിയിൽ മഹാരാജ്പുര പോലീസ് സ്‌റ്റേഷൻ ഖെമ്രിയയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതി ഇപ്പോൾ ഒളിവിലാണ്.
സൈനികൻ്റെ മകൾ മുമ്പ് ഖെമ്രിയയ്‌ക്കെതിരെ പീഡനക്കേസ് നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. കോടതിയിൽ വാദം കേൾക്കുന്നതിനിടെ ബബ്ലു പരിസരത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇന്ദർഗഞ്ച് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post a Comment