ഓ മൈ ഗോൾഡ്! തൊട്ടാൽ പൊള്ളും പൊന്ന്;സ്വർണവില 55,000 ത്തിലേക്ക്

(www.kl14onlinenews.com)
(16-APR-2024)

ഓ മൈ ഗോൾഡ്! തൊട്ടാൽ പൊള്ളും പൊന്ന്;സ്വർണവില 55,000 ത്തിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 54,000 കടന്നു. പവന് 720 രൂപ വർധിച്ച് 54,360 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കൂടി 6,795 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

മാർച്ച് 29നാണ് വില പവന് 50,000 കടന്നത്. ഏപ്രിൽ 12നാണ് പവന് 53,760 രൂപയിലെത്തിയ റെക്കോർഡ് മറികടന്നത്. ഒന്നരമാസത്തിനിടെ 8000 രൂപയോളമാണ് പവന് വർധിച്ചത്.

ഒന്നരമാസത്തിനിടെ 8000 രൂപയോളമാണ് പവന് വർധിച്ചത്
വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപയാണ് കൂടിയത്. വിഷുവിന് നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവില ഇന്നലെയും ഇന്നും കുതിച്ചുയരുകയാണ്

ഇന്നലെ 53,640 രൂപയായിരുന്നു ഒരു പവന്‍റെ വില. പവന് ഏറ്റവും കുറഞ്ഞ വിലയായ 50,680 രൂപ ഏപ്രിൽ രണ്ടിന് രേഖപ്പെടുത്തി.

ഈ മാസത്തെ സ്വർണ വില:
ഏപ്രിൽ 1: 50880

ഏപ്രിൽ 2: Rs. 50,680 (ഈ മാസത്തെ ഏറ്റവും കുറവ്)

ഏപ്രിൽ 3: 51280

ഏപ്രിൽ 4: 51680

ഏപ്രിൽ 5: 51320

ഏപ്രിൽ 6: 52280

ഏപ്രിൽ 7: 52280

ഏപ്രിൽ 8: 52520

ഏപ്രിൽ 9: 52800

ഏപ്രിൽ 10: 52880

ഏപ്രിൽ 11: 52960

ഏപ്രിൽ 12: 53,760

ഏപ്രിൽ 13: Rs. 53,200

ഏപ്രിൽ 14: Rs. 53200

ഏപ്രിൽ 15: Rs. 53640

ഏപ്രിൽ 16: Rs. 54,360 (ഈ മാസത്തെ ഏറ്റവും കൂടുതൽ)

ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില. ഏപ്രിൽ മാസം ഇതുവരെ 3720 രൂപയുടെ വർധനവാണ് സ്വര്‍ണവിലയിൽ രേഖപ്പെടുത്തിയത്.

അമേരിക്കയിലെ വിപണി സാഹചര്യം, പലിശനിരക്ക്, ഡോളര്‍ സൂചികയിലെ മാറ്റം എന്നിവയെല്ലാം സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നതാണ്. എന്നാല്‍ ഇക്കാര്യം മാത്രം നോക്കി സ്വര്‍ണവിലയുടെ ഭാവി പറയാന്‍ പറ്റാത്ത സാഹചര്യമാണിപ്പോൾ എന്ന് വിദഗ്ധർ പറയുന്നു.

Post a Comment

Previous Post Next Post