ഈ കുതിപ്പ് എങ്ങോട്ടാ? എക്കാലത്തെയും ഉയർന്ന നിലയിൽ,ഇന്ന് വിലവര്‍ധന രണ്ടാം തവണ,പവന് 52,800 രൂപയായി

(www.kl14onlinenews.com)
(09-APR-2024)

ഈ കുതിപ്പ് എങ്ങോട്ടാ? എക്കാലത്തെയും ഉയർന്ന നിലയിൽ,ഇന്ന് വിലവര്‍ധന രണ്ടാം തവണ,പവന് 52,800 രൂപയായി
കൊച്ചി :
സ്വർണവില പുതിയ റെക്കോര്‍ഡിലേക്ക്. ഇന്ന് രണ്ടു തവണയാണ് വിലയില്‍ വര്‍ധനവുണ്ടായത്. ഗ്രാമിന് 25 രൂപ കൂടി 6600 രൂപയും പവന് 200 രൂപ കൂടി 52800 രൂപയുമായി. രാവിലെ ഗ്രാമിന് 10 രൂപ കൂടി 6575രൂപയും പവന് 80 രൂപ കൂടി 52,600 രൂപയുമായിരുന്നു. ഇന്ന് മാത്രം പവന് 280 രൂപയാണ് കൂടിയത്. രാവിലെ സ്വർണവില നിശ്ചയിക്കുമ്പോൾ രാജ്യാന്തര സ്വര്‍ണവില 2343 ഡോളർ ആയിരുന്നു. ഉച്ചയ്ക്കുശേഷം ഡോളർ നിരക്ക് വർധിച്ച് 2354 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.

രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തെ ചൂടുപിടിച്ചാണ് കേരള വിപണിയിലും വിലവർധിച്ചത്. കിഴക്കൻ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങളും സുരക്ഷിത നിക്ഷേപമായി കണ്ട് സ്വർണം വാങ്ങുന്നവരുടെ എണ്ണം വർധിച്ചതും വില കൂടാൻ ഇടയാക്കി. നിലവിലെ നിരക്ക് പ്രകാരം ഒരു പവൻ സ്വർണത്തിനു നികുതിയും പണിക്കൂലിയും അടക്കം 57000 രൂപയ്ക്ക് മുകളിൽ നൽകണം. വരും ദിവസങ്ങളിലും സ്വർണവില കൂടുമെന്നാണ് വിപണി നൽകുന്ന സൂചന.

ഇന്ന് രാവിലെ സ്വര്‍ണവില പവന് 80 രൂപ കൂടി 52,600 രൂപയായിരുന്നു.
ഇന്ന് രണ്ടാമത്തെ തവണയാണ് വില കൂടുന്നത്. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,800 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്.

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയാണ് അടുത്ത ദിവസങ്ങളില്‍ഡ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ സ്വര്‍ണത്തിന് പവന് 240 രൂപ കൂടിയിരുന്നു.

Post a Comment

Previous Post Next Post