(www.kl14onlinenews.com)
(09-APR-2024)
കൊല്ലം: ദി കേരള സ്റ്റോറി സിനിമ പ്രദര്‍ശനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റോറി കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമയാണെന്നും ആര്‍ എസ് എസിന്റെ കെണിയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്ത്യന്‍ രൂപതകള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന പശ്ചാതലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരള സ്റ്റോറിയില്‍ ആര്‍എസ്എസിന് കൃത്യമായ അജണ്ഡയുണ്ട്. ഹിറ്റ്‌ലറുടെ ആശയം അതേ പോലെ പകര്‍ത്തിവെച്ചിരിക്കുന്നവരാണ് ആര്‍എസ്എസുകാര്‍. ജര്‍മ്മനിയില്‍ ജൂതരാണെങ്കില്‍ ഇവിടെ മുസ്ലിം വിഭാഗവും ക്രിസ്റ്റ്യാനികളുമാണ് ഇരയാക്കപ്പെടുന്നത്. ആര്‍ എസ് എസിന്റെ കെണിയില്‍ വീഴരുത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കൃത്യമായ ഉദ്ദേശം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഈ നാട് സാഹോദര്യത്തിന്റെ നാടാണ്. നവോത്ഥാന കാലം മുതല്‍ ജാതിഭേദമന്യേ വാഴുന്ന നാടാണ് കേരളം. ഈ നാടിനെ വല്ലാത്ത അവമതിപ്പ് ഉണ്ടാക്കുന്ന നാടാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ ശ്രമം ചെറുക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹിറ്റ്‌ലറുടെ ആശയം നടപ്പാക്കുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment