ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം;വോട്ടെടുപ്പ് പുരോഗമിക്കുന്നു: 50 ശതമാനം പിന്നിട്ട് പോളിങ്

(www.kl14onlinenews.com)
(26-APR-2024)

ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം;വോട്ടെടുപ്പ് പുരോഗമിക്കുന്നു: 50 ശതമാനം പിന്നിട്ട് പോളിങ്
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ മികച്ച പോളിങ്. എട്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ പോളിങ് ശതമാനം 50 ശതമാനം കടന്നു. ഉച്ചയ്ക്ക് ഒന്നര വരെ 46.02% പേർ വോട്ടു ചെയ്തു. കനത്ത പോരാട്ടം നടക്കുന്ന കണ്ണൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്

ഉച്ചയ്ക്ക് 2.20 വരെ 48.35% പോളിങ് രേഖപ്പെടുത്തിയ കണ്ണൂരാണ് മുന്നിൽ.വയനാട് മണ്ഡലത്തിൽ 47.28% വോട്ട് രേഖപ്പെടുത്തി. 41.53% പോളിങ്ങുമായി പൊന്നാനിയാണ് ഏറ്റവും പിറകിലുള്ളത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാവിലെ 11 വരെ ത്രിപുരയിൽ 36.42 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ 11 വരെ ഛത്തീസ്ഗഢിൽ 35.47 ശതമാനം പോളിങ് റിപ്പോർട്ട് ചെയ്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

മണ്ഡലങ്ങൾ
തിരുവനന്തപുരം-44.66%

ആറ്റിങ്ങൽ-47.23%

കൊല്ലം-44.72%

പത്തനംതിട്ട-44.96%

മാവേലിക്കര-45.20%

ആലപ്പുഴ-48.34%

കോട്ടയം-45.42%

ഇടുക്കി-45.17%

എറണാകുളം-45.18%

ചാലക്കുടി-47.93%

തൃശൂർ-46.88%

പാലക്കാട്-47.88%

ആലത്തൂർ-46.43%

പൊന്നാനി-41.53%

മലപ്പുറം-44.29%

കോഴിക്കോട്-45.92%

വയനാട്-47.28%

വടകര-45.73%

കണ്ണൂർ-48.35%

കാസർഗോഡ്-47.39%

Post a Comment

Previous Post Next Post