(www.kl14onlinenews.com)
(08-APR-2024)
കോഴിക്കോട്: സ്വർണവില ഇന്നും പുതിയ റെക്കോഡിലേക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി.
ഇതോടെ 40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവന് കൂടിയത്. ഫെബ്രുവരി 29ന് 46080 രൂപയായിരുന്നു പവൻ വില. അടിക്കടി വിലകൂടുകയും അൽപം കുറയുകയും ചെയ്തെങ്കിലും, പിന്നീട് ഈ വിലയിലേക്ക് ഇതുവരെ താഴ്ന്നിട്ടില്ല.
മാർച്ച് അഞ്ച്: 5945 47560
മാർച്ച് ആറ്: 5970 47760
മാർച്ച് ഏഴ് 6010 48080
മാർച്ച് എട്ട് 6025 48200
മാർച്ച് ഒമ്പത് 6075 48600
മാർച്ച് 19 6080 48640
മാർച്ച് 21 6180 49440
മാർച്ച് 29 6300 50400
ഏപ്രിൽ ഒന്ന് 6360 50880
ഏപ്രിൽ മൂന്ന് 6410 51280
ഏപ്രിൽ നാല് 6460 51680
ഏപ്രിൽ ആറ് 6535 52280
ഏപ്രിൽ എട്ട് 6,565 52,520
ഒരു വർഷത്തിനിടെ വർധിച്ചത് 7,880 രൂപ
2023 ഏപ്രിൽ എട്ടിന് 44640 രൂപയായിരുന്നു സ്വർണ്ണവില പവന്. 7,880 രൂപയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ വർധിച്ചത്. അന്താരാഷ്ട്ര സ്വർണവില ഈ കാലയളവിൽ 350 ഡോളറിലേറെ കൂടി. രൂപയുടെ വിനിമയ നിരക്കും ദുർബലമായി.
അമേരിക്കൻ വിപണി ശനിയാഴ്ച ക്ലോസ് ചെയ്യുമ്പോൾ 2303 ഡോളറായി താഴ്ന്നിരുന്നു. ഇന്ന് രാവിലെ റഷ്യൻ ന്യൂക്ലിയർ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ സ്വർണവില 2353 ഡോളർ വരെ എത്തി. അതിനെ ചൂവടുപിടിച്ചാണ് ഇന്ന് വിലവർധനവ് ഉണ്ടായത്.
സ്വർണ്ണവില കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 17 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം 10 ലക്ഷം രൂപയ്ക്ക് സ്വർണ്ണം വാങ്ങിക്കുമ്പോൾ 20 പവൻ ലഭിക്കുമായിരുന്നെങ്കിൽ ഇപ്പോൾ 17 പവൻ മാത്രമാണ് ലഭിക്കുന്നത്. വെള്ളി വിലയും വർധിക്കുകയാണ്. ഗ്രാമിന് 103 രൂപയാണ് വില.
അതേസമയം
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Post a Comment