അബ്ദുൾ റഹീമിന് മൂന്ന് മാസത്തിനകം നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷ; 34 കോടി രൂപ നിയമസഹായ സമിതി ഉടൻ കൈമാറും

(www.kl14onlinenews.com)
(13-APR-2024)

അബ്ദുൾ റഹീമിന് മൂന്ന് മാസത്തിനകം നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷ; 34 കോടി രൂപ നിയമസഹായ സമിതി ഉടൻ കൈമാറും

കോഴിക്കോട്: ഇന്നലെ വൈകിട്ടോടെ 34 കോടി രൂപ ദയാധനം സമാഹരിച്ചതോടെ റിയാദിലെ ജയിലിലുള്ള അബ്ദുൾ റഹീമിനെ നാട്ടിലെത്തിക്കാനായുള്ള നിയമസഹായ സമിതി ഊർജ്ജിത ശ്രമം തുടങ്ങി. സമാഹരിച്ച പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചിട്ടുണ്ട്. നിയമസഹായ സമിതി ഇന്ന് രാവിലെ യോഗം ചേർന്ന് തുടർ നടപടികൾ വേഗത്തിലാക്കും.

വിദേശകാര്യ മന്ത്രാലയത്തിന്റെയും സൗദി എംബസിയുടേയും സംയുക്ത ഇടപെടലിലൂടെ ആണ് 34 കോടി രൂപ സൗദി സ്പോൺസറുടെ കുടുംബത്തിന് കൈമാറുക.

സൗദി കോടതിയുടെ മേൽനോട്ടവും ഉണ്ടാകും. ഇന്നും നാളെയും ബാങ്ക് അവധി ആയതിനാൽ തിങ്കളാഴ്ച ആകും നടപടിക്രമങ്ങളിലേക്ക് കടക്കുക. ഇതിന് മുന്നോടിയായി കാര്യങ്ങൾ ചർച്ച ചെയ്യാൻ നിയമസഹായ സമിതി ഇന്ന് ഫറോക്കിൽ യോ​ഗം ചേരും.
,അതേസമയം
സൗദിയില്‍ മരിച്ചയാളുടെ കുടുംബത്തെ ഏല്‍പ്പിച്ച് അബ്ദുറഹീമിനെ മോചിപ്പിക്കുക എന്നതാണ് ഇനിയുള്ള ദൗത്യം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. പണം സൗദിയിലെത്തിക്കാനുള്ള വഴികള്‍ എംബസി, കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. മോചനദ്രവ്യമായ 15 മില്യണ്‍ റിയാല്‍ റെഡിയാണെന്ന് വാദിവിഭാഗം വക്കീലിനെ എംബസി അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച എംബസി പ്രതിനിധികളും ജനകീയ കൂട്ടായ്മ പ്രതിനിധികളും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യം ബോധ്യപ്പെടുത്തും.

തുടര്‍ന്ന് വാദിഭാഗം വക്കീലും, പ്രതിഭാഗം വക്കീലും, കൊല്ലപ്പെട്ട സൗദിയുടെ കുടുംബവുമെല്ലാം ഒരുമിച്ച് വിധി പ്രസ്താവിച്ച കോടതിയെ സമീപിക്കും. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണെന്ന് ഇവര്‍ കോടതിയെ അറിയിക്കും. ഇത് സ്വീകരിക്കുന്ന കോടതി അപ്പീലുകള്‍ക്കായി ഒരു മാസത്തെ സമയം അനുവദിക്കും. ഈ സമയപരിധി പൂര്‍ത്തിയായ ശേഷം കോടതി ഇക്കാര്യം മേല്‍ക്കോടതിയെ അറിയിച്ച് അനുമതി വാങ്ങും.

മേല്‍ക്കോടതിയുടെ അനുമതി ലഭിച്ച ശേഷം 15 മില്യണ്‍ റിയാല്‍ കൊല്ലപ്പെട്ട സൗദി പൗരന്‍റെ കുടുംബത്തെ ഏല്‍പ്പിക്കും. ഇതോടെ റഹീമിന്‍റെ പേരിലുള്ള വധശിക്ഷ കോടതി റദ്ദാക്കുകയും ജയില്‍ മോചിതനാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയും ചെയ്യും. ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാകാന്‍ 2 മാസത്തില്‍ കൂടുതല്‍ സമയമെടുക്കും എന്നാണ് സൂചന.. യൂസുഫ് കാക്കഞ്ചേരിയാണ് എംബസിയുടെ ഭാഗത്ത് നിന്നും മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്

ധനസമാഹരണത്തിൽ നിർണായകം ആയ പങ്കുവഹിച്ച ബോബി ചെമ്മണ്ണൂർ ഹറീമിന്റെ വീട്ടിലെത്തി മാതാവിനെയും കുടുംബാ​ഗങ്ങളെയും സന്ദർശിച്ചിരുന്നു.

മൂന്നാഴ്ച നീണ്ട ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച 34 കോടി രൂപ സൗദിയിലെ കുടുംബത്തിന് ഉടൻ കൈമാറാനാണ് നീക്കം. പ്രതീക്ഷിച്ചതിലും നാല് ദിവസം നേരത്തെ ലക്ഷ്യം കണ്ടതോടെ അബ്ദുൾ റഹീമിനെ നാട്ടിൽ എത്തിക്കാനുള്ള തുടർ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. പണം സമാഹരിച്ച വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചത് കൂടാതെ സൗദി കോടതിയിലെ നടപടിക്രമങ്ങളും പൂർത്തിയാക്കാനുണ്ട്. രണ്ട് ദിവസം ബാങ്ക് അവധി ആയതിനാൽ ഇതിന് ശേഷം മാത്രമെ പണം കൈമാറാനാകൂ.

ഒരാഴ്ചയ്ക്കകം പണം കൈമാറുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് നിയമസഹായ സമിതിയുടെ പ്രതീക്ഷ. പിന്നെയും ചുരുങ്ങിയത് രണ്ടാഴ്ച കൂടിയെങ്കിലും വേണ്ടി വരും റഹീമിന്റെ ജയിൽ മോചനത്തിന്. 34.45 കോടി രൂപ ലഭിച്ചതോടെ നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം സഹായ സമിതി ക്രൗഡ് ഫണ്ടിങ് അവസാനിപ്പിച്ചിരുന്നു.

34 കോടി 45 ലക്ഷം രൂപ സമാഹരിച്ചതിന് ശേഷവും നിരവധി സംഘടനകളും കൂട്ടായ്മകളും നേരത്തെ ശേഖരിച്ച പണവുമായി ഫറൂക്കിലെ റഹീമിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇവരെ സമിതി മടക്കി അയക്കുകയായിരുന്നു. ട്രസ്റ്റിന്റെ നിയമാവലി പ്രകാരം ഈ പണം സ്വീകരിക്കാൻ കഴിയില്ലെന്നാണ് വിശദീകരണം.

ഇതിനിടെ ബോബി ചെമ്മണ്ണൂർ ഇന്നലെ രാത്രി റഹീമിന്റെ ഫറോക്കിലെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു. ഈ കുടുംബത്തെ രക്ഷിക്കാനായി 34 കോടി രൂപ സ്വരൂപിക്കാൻ മുന്നിട്ടിറങ്ങിയ ബോച്ചെയ്ക്ക് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.

സൗദി അറേബ്യയിലെ സ്പോൺസറുടെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് റഹീം ജയിലിൽ ആകുന്നത്. ഭിന്നശേഷിക്കാരനായ കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്ന യന്ത്രം റഹീമിന്റെ കൈതട്ടി തകരാറിലായി കുട്ടി മരിക്കുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. 2006 നവംബറിലാണ് റഹീം സൗ​ദി അറേബ്യയിലേക്ക് പോകുന്നത്. അന്ന് റഹിമിന് 26 വയസ്സായിരുന്നു. ഹൗസ് ഡ്രൈവർ ആയിട്ടാണായിരുന്നു ജോലി. സൗദി പൗരനായ സ്പോൺസറുടെ മകനെ പരിചലിക്കാലായിരുന്നു ഹറീമിൻഫെ പ്രധാന ജോലി.

തലയ്ക്ക് താഴെ ചലനശേഷി ഇല്ലാത്ത ഭിന്നശേഷിക്കാരനായ കുട്ടിയെ വാഹനത്തിൽ കൊണ്ടുപോയിരുന്നത് റഹീം ആയിരുന്നു. കുട്ടിക്ക് ഭക്ഷണവും വെള്ളവും അടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിലൂടെയാണ്. റഹീം കുട്ടിയെ ഇടയ്ക്ക് വീൽ ചെയറിലും ഇരുത്തിയും പുറത്ത് കൊണ്ടുപോകാറുണ്ട്.

2006 ഡിസംബറിലാണ് ഈ സംഭവം നടന്നത്. കാറിൽ സഞ്ചരിക്കുമ്പോൾ സി​ഗ്നൽ തെറ്റിച്ച് പോകാൻ പറഞ്ഞ് വാശി പിടിച്ച കുട്ടി, റഹീമിന് നേരെ തുപ്പി. ഇത് തടയുന്നതിനിടയിൽ കഴുത്തിലെ ജീവൻ രക്ഷാ ഉപകരണത്തിൽ കൈതട്ടുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. പിന്നാലെ ഉപകരണം കേടായി കുട്ടി ബോധരഹിതനാവുകയും മരിക്കുകയും ചെയ്തു.

പോലീസിൽ സംഭവം അറിയിച്ചതിന് പിന്നാലെ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. 3 തവണയാണ് കോടതി വധ ശിക്ഷ വിധിച്ചത്. പിന്നീട് സമയം നീട്ടിനൽകി. സ്പോൺസറുടെ കുടുംബ അബ്ദുൾ റഹീമിന് മാപ്പ് നൽകാൻ തയ്യാറായിരുന്നില്ല. ഇത് വധശിക്ഷ ലഭിക്കാൻ കാരണമായി. ഒന്നര മാസം മുൻപാണ് ദിയാധനം നൽകിയാൽ മാപ്പ് നൽകാമെന്ന് സൗദി കുടുംബം പറയുന്നത്. ഇതിന് പിന്നാലെ ട്രസ്റ്റ് രൂപികരിച്ച് അബ്ദുൾ റഹീമിനെ രക്ഷിക്കാൻ ശ്രമം തുടങ്ങിയത്. വലിയ പിന്തുണയാണ് ലഭിച്ചത്.

Post a Comment

Previous Post Next Post